ഒട്ടുമിക്ക ആളുകളും ഇഷ്ടപ്പെടുന്ന പഴവർഗ്ഗങ്ങളിൽ ഒന്നാണ് പൈനാപ്പിൾ. ആന്റി ഓക്സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി, ക്യാൻസർ വിരുദ്ധ ഗുണങ്ങൾ എന്നിവ പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, സോഡിയം, കൊഴുപ്പ്, കലോറി എന്നിവയുടെ അളവ് പൈനാപ്പിളിൽ താരതമ്യേന കുറവാണ്. ഉച്ചയ്ക്ക് മുൻപുള്ള ലഘുഭക്ഷണമായോ, വൈകിട്ടുള്ള ലഘുഭക്ഷണമായോ പൈനാപ്പിൾ കഴിക്കണമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. പൈനാപ്പിളിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പരിചയപ്പെടാം.
പൈനാപ്പിളിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയ്ക്ക് സഹായിക്കുന്ന കൊളാജന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കും. പൊട്ടാസ്യത്തിന്റെ കലവറ കൂടിയാണ് പൈനാപ്പിൾ. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം നിലനിർത്താനും സഹായിക്കും.
പൈനാപ്പിളിൽ മാംഗനീസ് അടങ്ങിയതിനാൽ ഇവ എല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ മികച്ച ഓപ്ഷനാണ്. അതേസമയം, പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമെലൈൻ എന്ന സ്പെഷ്യൽ എൻസൈം ചുമ, ജലദോഷം എന്നിവ നേരിടാൻ സഹായിക്കും.
Post Your Comments