കോട്ടയം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. മുട്ടമ്പലം ഗണേശകൃപ സനിന് സന്തോഷി(21)നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
സനിന് മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് കാരാപ്പുഴ ഭാഗത്തു നിന്ന് ഇയാളെ പിടികൂടിയത്.
Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പത്തൊമ്പതുകാരൻ പിടിയിൽ
കോട്ടയം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.വൈ. ചെറിയാന്, പ്രിവന്റീവ് ഓഫീസര്‍മാരായ ഡി. മനോജ്കുമാര്‍, കണ്ണന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിപിന്‍ പി. രാജേന്ദ്രന്, ശ്യാംകുമാര്‍, മനു ചെറിയാന്, രതീഷ് കെ. നാണു, വനിതാ ഓഫീസര്‍ സോണിയ എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments