കൊച്ചി: കൊച്ചിയിൽ എക്സൈസ് ഉദ്യോഗസ്ഥനെതിരെ വിസ തട്ടിപ്പ് പരാതി. കച്ചേരിപ്പടിയിലെ സിവിൽ എക്സൈസ് ഓഫീസർ അനീഷിനെതിരെ ആണ് പരാതി ലഭിച്ചത്. റഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് 60 ഓളം പേര് തട്ടിപ്പിന് ഇരയായതായി ആണ് പരാതി.
പലരിൽ നിന്നായി ഒരു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ അനീഷ് ഈ പേരില്‍ വാങ്ങിയിരുന്നതായി പരാതിയില്‍ പറയുന്നു. പണം തിരികെ ആവശ്യപ്പെട്ടവരെ ലഹരി കേസിൽ കുടുക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ആരോപണ വിധേയനായ അനീഷ് ഒളിവിലാണെന്നാണ് പരാതിക്കാർ പറയുന്നത്.
Post Your Comments