CinemaLatest NewsNewsBollywood

വിക്കി കൗശല്‍ നായകനാകുന്ന ‘ഗോവിന്ദ നാം മേരാ’ ഒടിടി റിലീസിന്

വിക്കി കൗശല്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗോവിന്ദ നാം മേരാ’. ശശാങ്ക് ഖെയ്താനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ, ‘ഗോവിന്ദ നാം മേരാ’യെന്ന ചിത്രം തിയേറ്റര്‍ റിലീസ് ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ട്. ചിത്രം ജൂണ്‍ 10ന് തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ ചിത്രം ഡയറക്റ്റ് റിലീസായി എത്തും. ഒരു കോമഡി ചിത്രത്തിന്റെ ജെണറിലുള്ളതാണ് ‘ഗോവിന്ദ നാം മേരാ’ എന്നാണ് വ്യക്തമാകുന്നത്. ശശാങ്ക് ഖെയ്താൻ തിരക്കഥ ഒരുക്കുന്നചിത്രത്തിൽ ഭൂമി പെഡ്‍നെകറാണ് നായികയായി എത്തുന്നത്. അതേസമയം, വളരെ രസകരമായ ചിത്രമായിരിക്കും ‘ഗോവിന്ദ നാം മേരാ’ എന്ന് വിക്കി കൗശല്‍ പറയുന്നു.

Read Also:- ചൈനയുമായുള്ള പങ്കാളിത്തം വർദ്ധിപ്പിക്കാൻ അറബ് രാജ്യങ്ങൾ ആഗ്രഹിക്കുന്നു: സൗദി കിരീടാവകാശി

വിക്കി കൗശലിന്റെ ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തിയിട്ടുമില്ല. എന്തായാലും ആരാധകരെ ആകര്‍ഷിക്കുന്ന ചിത്രമായിരിക്കുമെന്ന് തീര്‍ച്ച. വിക്കി കൗശല്‍ ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത് ‘സര്‍ദാര്‍ ഉദ്ധ’മാണ്. ഷൂജിത് സിര്‍കാറാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button