കാസർഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ. കാസർകോട് ബദിയടുക്കയിലാണ് സംഭവം. ബദിയടുക്ക സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനഞ്ചും പതിനേഴും വയസ് പ്രായമുള്ള പെൺകുട്ടികൾ പീഡനത്തിനിരയായ സംഭവത്തിലാണ് 40 വയസുകാരിയായ മാതാവിനേയും കാമുകൻ ചട്ടഞ്ചാൽ സ്വദേശി 43 വയസുകാരൻ അബ്ദുൽ ലത്തീഫിനേയും പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരിയിലാണ് സംഭവം. വയനാട്ടിൽ വിനോദ യാത്രയ്ക്ക് കൊണ്ട് പോയ ശേഷം കുട്ടികളുടെ മാതാവിന്റെ ഒത്താശയോടെ കാമുകൻ പീഡിപ്പിക്കുകയായിരുന്നു. സ്കൂളിൽ നടന്ന കൗൺസിലിംഗിന് ഇടയാണ് ഇളയകുട്ടിയാണ് പീഡന വിവരം പുറത്ത് പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോക്സോ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാൻറ് ചെയ്തു.
Post Your Comments