കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണ വില. പവന് 120 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 39,920 രൂപയായി. 15 രൂപയുടെ വര്‍ദ്ധനവാണ് ഗ്രാമിന് ഉണ്ടായത്. നിലവില്‍ ഗ്രാമിന് 4990 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വരും ദിവസങ്ങളിലും സമാനമായ രീതിയില്‍ സ്വര്‍ണ വില വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 40,000 ലധികം രൂപ നല്‍കേണ്ടിവരും.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വര്‍ണ വില വര്‍ദ്ധിച്ചിരുന്നു. ഇന്നലെ 200 രൂപയും, ബുധനാഴ്ച 160 രൂപയുമാണ് വര്‍ദ്ധിച്ചത്. തുടര്‍ച്ചയായി സ്വര്‍ണവില വര്‍ദ്ധിക്കുന്നത് ഉപയോക്താക്കളില്‍ നേരിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
ഈ വര്‍ഷം ജനുവരിയില്‍ 35,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്. വര്‍ഷം അവസാനമാകുമ്പോള്‍ അയ്യായിരം രൂപയുടെ മാറ്റമാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് ഒന്‍പതിനായിരുന്നു ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്നവില രേഖപ്പെടുത്തിയിരുന്നത്. 40560 രൂപയായിരുന്നു അന്നത്തെ വില.
സ്വര്‍ണത്തിന് പുറമേ വെള്ളിയുടെ വിലയും ഇന്ന് വര്‍ദ്ധിച്ചിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയ്ക്ക് ഒരു രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം വെളളിയുടെ വില 73 രൂപയായി. അതേസമയം ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല.
Post Your Comments