കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ മൈസൂർ സ്വദേശിയായ അഞ്ച് വയസുകാരന് ക്രൂരമർദ്ദനമേറ്റു. കുട്ടിയുടെ അച്ഛൻ മർദ്ദിച്ചെന്നാണ് പരാതി.
മൈസൂർ ഉദയഗിരി സ്വദേശികളായ പ്രീതം, ദേവി ദമ്പതികളുടെ മകനാണ് മർദ്ദനവും പൊള്ളലുമേറ്റത്. സുൽത്താൻ ബത്തേരിയിലെ വാടക മുറിയിൽ ആണ് കുടുംബം താമസിക്കുന്നത്. ഇവിടെ വെച്ചാണ് സംഭവം.
സംഭവത്തിൽ, സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments