എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെർമിനലിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ്സ് ജെറ്റ് ടെർമിനലാണിത്. ആഭ്യന്തര, രാജ്യാന്തര യാത്രകൾക്കായുള്ള രണ്ട് ടെർമിനലുകൾക്ക് പുറമേ കൊച്ചി വിമാനത്താവളത്തിൽ മൂന്നാമതൊരു ടെർമിനൽ കൂടി ഇതോടെ സജ്ജമാവുകയാണ്. ചാർട്ടേഡ് വിമാനങ്ങൾക്കും സ്വകാര്യവിമാനങ്ങൾക്കും അവയിലെ യാത്രക്കാർക്കും പ്രത്യേക സേവനം നൽകുന്ന തരത്തിൽ ബിസിനസ് ജെറ്റ് ടെർമിനൽ സജ്ജീകരിക്കുന്ന രാജ്യത്തെ നാലാമത്തെ വിമാനത്താവളമായി മാറുകയാണ് കൊച്ചി.
40,000 ചതുരശ്രയടിയാണ് ഇതിന്റെ വിസ്തീർണ്ണം. രാജ്യാന്തര, ആഭ്യന്തര ബിസിനസ് ജെറ്റ് സർവീസുകൾ, വിനോദസഞ്ചാരം, ബിസിനസ് സമ്മേളനങ്ങൾ എന്നിവയെ സമന്വയിപ്പിക്കാനുള്ള വേദിയായി ചാർട്ടർ ഗേറ്റ്‌വേ പ്രവർത്തിക്കുമെന്ന് സിയാൽ അധികൃതർ വ്യക്തമാക്കി.
സ്വകാര്യ കാർ പാർക്കിങ് ഇടം, ഡ്രൈവ്-ഇൻ പോർച്ച്, ഗംഭീരമായ ലോബി, സൗകര്യസമൃദ്ധമായ അഞ്ച് ലോഞ്ചുകൾ, ബിസിനസ് സെന്റർ, ചെക്ക്-ഇൻ, ഇമിഗ്രേഷൻ, കസ്റ്റംസ്, ഹെൽത്ത്, സെക്യൂരിറ്റി സംവിധാനങ്ങൾ, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഫോറിൻ എക്‌സ്‌ചേഞ്ച് കൗണ്ടർ, അത്യാധുനിക വിഡിയോ കോൺഫറൻസിങ് സംവിധാനം തുടങ്ങിയവയെല്ലാം ബിസിനസ് ജെറ്റ് ടെർമിനലിലുണ്ട്. 30 കോടി രൂപയാണ് ടെർമിനൽ നിർമ്മാണത്തിന് ചെലവായത്. 10 മാസത്തിനുള്ളിലാണ് ടെർമിനൽ നിർമ്മാണം പൂർത്തിയാക്കിയത്.
Read Also: വധശിക്ഷ ശരിയത്ത് ലംഘനം, ആയത്തുള്ള അലി ഖമേനിക്കെതിരെ പരസ്യവിമര്‍ശനവുമായി ഉന്നത സുന്നി നേതാവ്
Post Your Comments