കൽപ്പറ്റ: വയനാട് ചുരത്തിൽ ബിവറേജസ് കോർപറേഷന്റെ ലോഡുമായി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്.
Read Also : പുതിയ ചുവടുവെപ്പുമായി ആകാശ എയർ, വിശാഖപട്ടണം- ബെംഗളൂരു സർവീസ് ഇന്ന് മുതൽ
ചുരം ഒന്നാം വളവിന് സമീപത്ത് വച്ചാണ് സംഭവം. ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. ചുരം സംരക്ഷണ സമിതി പ്രവർത്തകർ എത്തിയാണ് ഗുരുതര പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Post Your Comments