സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 700 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 61,889- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 113 പോയിന്റ് നഷ്ടത്തിൽ 18,497- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് ഇൻഫോർമേഷൻ ടെക്നോളജി, സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഹരികൾ എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം നേരിട്ടത്.
ടെക് മഹീന്ദ്ര, ഇൻഫോസിസ്, വിപ്രോ, ടിസിഎസ് തുടങ്ങിയവയുടെ ഓഹരികൾക്ക് മങ്ങലേറ്റു. നിഫ്റ്റിയിൽ ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് എച്ച്സിഎൽ ടെക്നോളജീസിനാണ്. അതേസമയം, നെസ്‌ലെ ഇന്ത്യ, സൺ ഫാർമ, ഐടിസി, ഡോ. റെഡ്ഡീസ്, ടൈറ്റൻ തുടങ്ങിയവയുടെ ഓഹരികൾക്ക് മികച്ച നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഇന്ന് മിഡ്ക്യാപ് സൂചിക 0.40 ശതമാനവും, സ്മോൾക്യാപ് സൂചിക 1.10 ശതമാനവുമാണ് ഇടിഞ്ഞത്.
Also Read: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ ആരംഭിക്കും: വിശദാംശങ്ങൾ അറിയാം
Post Your Comments