MollywoodLatest NewsCinemaNews

ഉണ്ണി മുകുന്ദൻ പ്രതിഫലം നല്‍കാതെ കബളിപ്പിച്ചുവെന്ന ബാലയുടെ ആരോപണത്തോട് പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകന്‍

ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഷെഫീക്കിന്റെ സന്തോഷം’ സിനിമയുടെ നിര്‍മ്മാതാക്കള്‍ പ്രതിഫലം നല്‍കാതെ കബളിപ്പിച്ചുവെന്ന നടന്‍ ബാലയുടെ ആരോപണത്തോട് പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകന്‍ അനൂപ് പന്തളം. തനിക്ക് പ്രതിഫലം കിട്ടിയിട്ടില്ലെന്നും സംവിധായകൻ ഉൾപ്പെടെയുള്ളവർക്ക് ഉണ്ണി മുകുന്ദന്‍ പ്രതിഫലം കൊടുത്തിട്ടില്ല എന്ന് ബാല ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ തനിക്ക് കൃത്യമായി പ്രതിഫലം ലഭിച്ചു എന്നാണ് അനൂപ് പന്തളം പറയുന്നത്. മറ്റു ടെക്നീഷ്യന്‍സിനും അവരുടെ പ്രതിഫലങ്ങള്‍ കൊടുത്തിട്ടുണ്ട്. ബാലയെ സിനിമയിലേക്ക് റെക്കമെന്റ് ചെയ്തത് ഉണ്ണിയാണ്. ഇത്തരം വിഷയങ്ങളില്‍ തന്റെ പേര് വലിച്ചിഴക്കുന്നതില്‍ വിഷമമുണ്ടെന്ന് സംവിധായകന്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു.

സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്

നടന്‍ ബാല ഒരു ഓണ്‍ലൈന്‍ ചാനലിന് നടത്തിയ സംഭാഷണത്തില്‍ എന്റെ പേരുള്‍പ്പെട്ടതു കൊണ്ടാണ് ഈ വിശദീകരണം. ഷെഫീക്കിന്റെ സന്തോഷം എന്ന എന്റെ ആദ്യ സിനിമ എഴുതി സംവിധാനം ചെയ്ത എനിക്ക് കൃത്യമായി പ്രതിഫലം ലഭിക്കുകയുണ്ടായി. മറ്റു ടെക്നീഷ്യന്‍സിനും അവരുടെ പ്രതിഫലങ്ങള്‍ കൊടുത്തതായി ആണ് എന്റെ അറിവില്‍.

Read Also:- പ്ലസ് ടു വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് ക്ലാസിലിരുന്നത് നാലു ദിവസം: അധികൃതര്‍ അറിഞ്ഞില്ല

അദ്ദേഹത്തെ ഈ സിനിമയില്‍ റെക്കമെന്റ് ചെയ്തത് തന്നെ ഉണ്ണി ബ്രോ ആണ്. സിനിമയില്‍ നല്ലൊരു കഥാപാത്രമാണ് ബാലക്ക്. അദ്ദേഹമത് നന്നായി ചെയുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതില്‍ സന്തോഷം. സിനിമ നന്നായി പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കുകയും ഇപ്പോള്‍ വിജയം നേടിയ സന്തോഷത്തിലാണ് ഞങ്ങള്‍. ഈ സമയത്ത് ഇത്തരം വിഷയങ്ങളില്‍ എന്റെ പേര് വലിച്ചിഴക്കുന്നതില്‍ വിഷമമുണ്ട്.
സ്‌നേഹപൂര്‍വ്വം
അനൂപ് പന്തളം.

shortlink

Related Articles

Post Your Comments

Related Articles


Back to top button