KeralaLatest News

തലസ്ഥാനത്ത് മൈനർ പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായത് രണ്ട് വര്‍ഷത്തോളം: പീഡിപ്പിച്ചവര്‍ സുഹൃത്തുക്കള്‍ക്ക് നമ്പര്‍ കൈമാറി

ക്രൂര പീഡനം താങ്ങാനാകാതെ നാടുവിടാന്‍ ശ്രമിക്കവെയാണ് കുട്ടി പൊലീസ് പിടിയിലായത്.

തിരുവനന്തപുരം: മലയിന്‍കീഴില്‍ പീഡനവും ഭീഷണിയും കാരണം ഒളിച്ചോടി രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടി നേരിട്ടത് കൊടിയ പീഡനമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. രണ്ട് വര്‍ഷത്തോളമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതികള്‍ പീഡിപ്പിച്ച്‌ വരികയായിരുന്നു.

പീഡനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണിലും പകര്‍ത്തി. ഇവര്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ സുഹൃത്തുക്കള്‍ക്ക് കൈമാറി. ഇവര്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട ശേഷം ഈ ദൃശ്യങ്ങളുടെ പേരില്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. ഒടുവില്‍ ക്രൂര പീഡനം താങ്ങാനാകാതെ നാടുവിടാന്‍ ശ്രമിക്കവെയാണ് കുട്ടി പൊലീസ് പിടിയിലായത്.

പിന്നീട് ഡോക്‌ടറോട് താന്‍ നേരിട്ട പീ‌ഡനവിവരങ്ങള്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. കേസില്‍ അറസ്‌റ്റിലായ മുഖ്യപ്രതിയും ഡിവൈഎഫ്ഐ നേതാവുമായ ജിനേഷിന്റെ ഫോണില്‍ നിന്നും ഇയാള്‍ മുപ്പതോളം സ്‌ത്രീകളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതിന്റെ തെളിവ് ലഭിച്ചു. ഇതില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ചിത്രങ്ങളുമുണ്ടായിരുന്നു. ഇയാളും ഒരു പ്ളസ്‌ടു വിദ്യാര്‍ത്ഥിയുമടക്കം എട്ട് പേര്‍ക്കെതിരെയാണ് സംഭവത്തില്‍ പോക്‌സോ അടക്കം വകുപ്പുകളനുസരിച്ച്‌ കേസെടുത്തത്.

ലഹരി, പെണ്‍വാണിഭ സംഘങ്ങള്‍ക്ക് ഈ അറസ്‌റ്റിലായവരുമായി ബന്ധമുണ്ടെന്നാണ് വിവരം. ഇവരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് പോകാന്‍ പെണ്‍കുട്ടി സമൂഹമാദ്ധ്യമ സുഹൃത്തായ തൃശൂര്‍ സ്വദേശിയെ വിളിച്ചുവരുത്തിയിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button