CinemaLatest NewsNewsBollywoodEntertainmentMovie Gossips

ലെസ്ബിയൻ പ്രണയകഥ പറയുന്ന ക്രൈം ആക്ഷൻ ചിത്രവുമായി രാം ഗോപാൽ വർമ്മ : നായികമാരായി നൈനയും അപ്സരയും

ചിത്രം മൂന്ന് ഭാഷകളിലായി ഡിസംബർ 9ന് റിലീസ് ചെയ്യും

മുംബൈ: ത്രില്ലർ സിനിമകളിൽ നിന്നും ഇറോട്ടിക് സിനിമകളിലേയ്ക്ക് വഴി മാറി രാം ഗോപാൽ വര്‍മ്മ. ‘ഡെയ്ഞ്ചറസ്’ എന്ന തന്റെ പുതിയ ചിത്രം ലെസ്ബിയൻ പ്രണയകഥ പറയുന്ന ക്രൈം ആക്ഷന്‍ ചിത്രമാണെന്നാണ് വർമ്മ പറയുന്നത്. അപ്‍സര റാണിയും നൈന ഗാംഗുലിയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആർജിവി യുടെ കമ്പനി പ്രൊഡക്ഷൻസിൻ്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഉയർന്ന പല വിവാദങ്ങൾക്കും ശേഷം ചിത്രം ഡിസംബർ 9ന് മുന്ന് ഭാഷകളിലായി റിലീസിനെത്തുന്നു. സാൻഹ ആർട്ട്സ് റിലീസ് ആണ് ചിത്രം കേരളത്തിലും തമിഴ്നാട്ടിലും വിതരണത്തിനെത്തിക്കുന്നത്.

പി.എന്‍.ബി തട്ടിപ്പ് കേസ്: ബാങ്ക് മാനേജർ എം.പി റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

സമൂഹത്തിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രണയത്തിന് എത്രമാത്രം ബഹുമാനവും പരി​ഗണനയും ലഭിക്കുന്നുവോ അതേ പരി​ഗണന എൽജിബിറ്റി സമൂഹത്തിനും അവരുടെ പ്രണയത്തിനും ലഭിക്കണമെന്നും തന്റെ ചിത്രം പറയുന്നത് രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയമാണെന്നും ആർജിവി വ്യക്തമാക്കുന്നു. ചിത്രത്തിന്റെ ചൂടന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യല്‍ മീഡിയയിൽ ഏറെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.

കരിയറിലെ ഏറ്റവും ആവേശമുള്ള പ്രോജക്ട് ആണെന്നാണ് ആർജിവി ചിത്രത്തെക്കുറിച്ച് പറയുന്നത്. സുപ്രീംകോടതി ഭാഗികമായി റദ്ദാക്കിയ 377-ാം വകുപ്പിന്‍റെ കാര്യം സൂചിപ്പിച്ച രാം ഗോപാല്‍ വര്‍മ്മ എല്‍ജിബിടി സമൂഹത്തിന് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ സാംസ്‍കാരികമായി മറികടക്കാനുള്ള ശ്രമമായിരിക്കും ഈ ചിത്രമെന്ന് അറിയിച്ചു. വാർത്ത പ്രചരണം: പി ശിവപ്രസാദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button