
കണ്ണൂർ: പോക്‌സോ കേസിൽ ഒരു ഡിവൈഎഫ്‌ഐ നേതാവ് കൂടി അറസ്റ്റിൽ. ഡിവൈഎഫ്‌ഐ കണ്ണവം മേഖല ട്രഷറർ വിഷ്ണുവാണ് അറസ്റ്റിലായത്. 13 വയസുള്ള പെൺകുട്ടിയെ ഫോണിലൂടെ അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് കേസ്. ഇയാളെ കണ്ണൂർ സബ്ജയിലിൽ റിമാൻഡ് ചെയ്തു. സംഘടനയിൽ സജീവമായിരുന്ന ആളാണ് വിഷ്ണു. പി ജയരാജന്റെ ഒപ്പം ഉൾപ്പെടെ ഇയാൾ നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം മലയിൻകീഴ് 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മറ്റൊരു ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിലായിരുന്നു. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് വിളവൂർക്കൽ മലയം ജിനേഷ് ജയൻ ആയിരുന്നു പിടിയിലായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങളും ഇയാളുടെ ഫോണിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ഇതിന്റെ നാണക്കേട് മാറുന്നതിന് മുൻപാണ് മറ്റൊരു നേതാവ് കൂടി പോക്‌സോ കേസിൽ പിടിയിലാകുന്നത്.
Post Your Comments