Latest NewsNewsTechnology

ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത, ഏറ്റവും പുതിയ സ്മാർട്ട് വാച്ചുമായി നോയിസ്

1.85 ഇഞ്ച് സ്ക്രീനാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിരിക്കുന്നത്

ഇന്ത്യൻ വിപണിയിൽ തരംഗമാവാൻ നോയിസിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച് എത്തി. നോയിസ് കളർഫിറ്റ് ലൂപ്പ് സ്മാർട്ട് വാച്ചുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. നിരവധി സവിശേഷതകൾ ഉള്ള ഈ സ്മാർട്ട് വാച്ച് കമ്പനിയുടെ ഔദ്യോഗിക സ്റ്റോർ, ഫ്ലിപ്കാർട്ട് എന്നിവ മുഖാന്തരം വാങ്ങാൻ സാധിക്കുന്നതാണ്. ഇവയുടെ സവിശേഷതകൾ അറിയാം.

1.85 ഇഞ്ച് സ്ക്രീനാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിരിക്കുന്നത്. 60 ഹെർട്സ് റിഫ്രഷ് റേറ്റും 550 നിറ്റ് ബ്രൈറ്റ്നെസ് ലെവലും ലഭ്യമാണ്. വെള്ളം, പൊടി എന്നിവയിൽ നിന്നും സംരക്ഷണം നൽകുന്നതിനായി ഐപി 68 റേറ്റിംഗ് ഉണ്ട്. 130-ലധികം സ്പോർട്സ് മോഡുകൾ, ഹൃദയമിടിപ്പ്, ഓക്സിജൻ സാച്ചുറേഷൻ എന്നിവ തിരിച്ചറിയുന്നതിനുള്ള സെൻസറുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: ജുഡീഷ്യൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിന്റെ പേര് പുനർനാമകരണം ചെയ്ത് ശൈഖ് മുഹമ്മദ്

സ്മാർട്ട് വാച്ചുകളിൽ ബ്ലൂടൂത്ത് കോളിംഗ് സൗകര്യം ലഭ്യമാണ്. ഏഴ് ദിവസം വരെയാണ് കമ്പനി ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നത്. പ്രധാനമായും ബ്ലാക്ക്, ഒലിവ്, ഗ്രീൻ എന്നീ നിറങ്ങളിലാണ് കളർഫിറ്റ് ലൂപ്പ് സ്മാർട്ട് വാച്ചുകൾ വാങ്ങാൻ സാധിക്കുക. 2,499 രൂപയാണ് ഇന്ത്യൻ വിപണി വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button