KeralaLatest NewsNews

വിസ്തീർണ്ണം 40,000 ചതുരശ്രയടി: രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനൽ ഉദ്ഘാടനം നാളെ

കൊച്ചി: സ്വകാര്യ/ചാർട്ടർ വിമാനങ്ങൾക്കായുള്ള കൊച്ചി രാജ്യാന്തര വിമാനത്താവള ലിമിറ്റഡിന്റെ ബിസിനസ് ജെറ്റ് ടെർമിനലിന്റെ ഉദ്ഘാടനം നാളെ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലാണിത്. 40,000 ചതുരശ്രയടിയാണ് ഇതിന്റെ വിസ്തീർണ്ണം.

Read Also: ന്യൂ ഗോവ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും കൂടുതൽ പ്രതിവാര സർവീസുകളുമായി ഇൻഡിഗോ

രാജ്യാന്തര, ആഭ്യന്തര ബിസിനസ് ജെറ്റ് സർവീസുകൾ, വിനോദസഞ്ചാരം, ബിസിനസ് സമ്മേളനങ്ങൾ എന്നിവയെ സമന്വയിപ്പിക്കാനുള്ള വേദിയായി ചാർട്ടർ ഗേറ്റ്‌വേ പ്രവർത്തിക്കുമെന്ന് സിയാൽ അധികൃതർ വ്യക്തമാക്കി. ബിസിനസ് ജെറ്റ് ടെർമിനൽ പ്രവർത്തനം തുടങ്ങുന്നതോടെ രാജ്യത്ത് സ്വകാര്യ ജെറ്റ് ടെർമിനലുകൾ പ്രവർത്തിപ്പിക്കുന്ന നാലു വിമാനത്താവളങ്ങളിലൊന്നായി സിയാൽ മാറും.

സ്വകാര്യ കാർ പാർക്കിങ് ഇടം, ഡ്രൈവ്-ഇൻ പോർച്ച്, ഗംഭീരമായ ലോബി, സൗകര്യസമൃദ്ധമായ അഞ്ച് ലോഞ്ചുകൾ, ബിസിനസ് സെന്റർ, ചെക്ക്-ഇൻ, ഇമിഗ്രേഷൻ, കസ്റ്റംസ്, ഹെൽത്ത്, സെക്യൂരിറ്റി സംവിധാനങ്ങൾ, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഫോറിൻ എക്സ്ചേഞ്ച് കൗണ്ടർ, അത്യാധുനിക വിഡിയോ കോൺഫറൻസിങ് സംവിധാനം തുടങ്ങിയവയെല്ലാം ബിസിനസ് ജെറ്റ് ടെർമിനലിലുണ്ട്. . 30 കോടി രൂപയാണ് ടെർമിനൽ നിർമ്മാണത്തിന് ചെലവായത്. 10 മാസത്തിനുള്ളിലാണ് ടെർമിനൽ നിർമ്മാണം പൂർത്തിയാക്കിയത്.

Read Also: ഉത്തരക്കടലാസുകളിൽ ഫാൾസ് നമ്പറിന് പകരം ബാർകോഡ്: അധ്യാപകർക്കും സർവകലാശാലയിലെ ജീവനക്കാർക്കും പരിശീലനം തുടങ്ങി

shortlink

Related Articles

Post Your Comments

Related Articles


Back to top button