നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഉപേക്ഷിക്കുന്ന ഇസ്രായേലുകാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. പ്രമുഖ ഒടിടി. ഇസ്രായേൽ രൂപീകരണ കാലത്ത് പലസ്തീന്‍ കുടുംബത്തിന് നേരെ ഇസ്രായേല്‍ പട്ടാളം നടത്തിയ ക്രൂരകൃത്യം പ്രമേയമാക്കിയ ‘ഫര്‍ഹ’ എന്ന ചിത്രം സംപ്രേഷണം ചെയ്തതാണ് നെറ്റ്ഫ്ലിക്സിനെതിരെയുള്ള ആരോപണത്തിന് കാരണം.
പലസ്തീനിയൻ വംശജയായ ജോര്‍ദാനിയന്‍ സംവിധായിക ഡോറീന്‍ ജെ സല്ലാം ഒരുക്കിയ ‘ഫര്‍ഹ’ ഡിസംബര്‍ ഒന്ന് മുതലാണ് നെറ്റ്ഫ്ലിക്സില്‍ പ്രദർശനത്തിനെത്തിയത്. പിഞ്ചുകുഞ്ഞ് ഉള്‍പ്പടെ ഒരു പലസ്തീന്‍ കുടുംബത്തെ ഇസ്രായേല്‍ പട്ടാളം കൂട്ടക്കൊല നടത്തുന്ന രംഗവും ചിത്രത്തിലുണ്ട്.
രണ്ടുവര്‍ഷത്തിലേറെയായി സബ്‌സ്‌ക്രിപ്ഷന്‍ ഉള്ള ഞാന്‍ നെറ്റ്ഫ്ലിക്സ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇസ്രായേല്‍ വിരുദ്ധ ചിത്രങ്ങളെ നേറ്റ്ഫ്ലിക്സ് പിന്തുണയ്ക്കുന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഇസ്രായേലുകാർ വിലയിരുത്തുന്നത്.
കഴിഞ്ഞ വര്‍ഷം ടൊറാന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ‘ഫര്‍ഹ’ പ്രദര്‍ശിപ്പിച്ചിരുന്നു. ഒ.ടി.ടി റിലീസിന് മുമ്പ് തന്നെ ചിത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും സംപ്രേഷണം ചെയ്യാന്‍ നെറ്റ്ഫ്ലിക്സ് തീരുമാനിക്കുകയായിരുന്നു.
Post Your Comments