ബ്ലൂ സബ്സ്ക്രിപ്ഷനുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ. റിപ്പോർട്ടുകൾ പ്രകാരം, ആപ്പിളിന്റെ ആപ്പ് സ്റ്റോർ വഴി ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷനായി പേയ്മെന്റുകൾ നടത്തുന്നതിന് അധിക തുക ഈടാക്കിയേക്കും. ആപ്പിൾ ആപ്പ് സ്റ്റോർ മുഖാന്തരം പണമടയ്ക്കുന്ന ഉപയോക്താക്കൾക്ക് 11 ഡോളർ വരെയാണ് അധിക തുകയായി ഈടാക്കാൻ സാധ്യത.
ആപ്പിൾ ആപ്പ് സ്റ്റോറിന് പുറമേ, സ്വന്തം വെബ്സൈറ്റ് മുഖാന്തരം പണമടയ്ക്കുന്നവർക്ക് 7 ഡോളർ മാത്രമാണ് ചിലവാകുകയുള്ളൂ. നിരോധനം കൂടാതെ ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷനുകൾക്കുള്ള ആപ്പിളിന്റെ 30 ശതമാനം നികുതി ഒഴിവാക്കാൻ ഈ സംവിധാനത്തിലൂടെ സാധ്യമാകുമെന്നാണ് വിലയിരുത്തൽ.
Also Read: ഹിമാചല്‍ പ്രദേശിലെ വിജയത്തില്‍ പ്രധാന പങ്ക് ഭാരത് ജോഡോ യാത്രയ്ക്ക്: നേതാക്കളോട് നന്ദി പറഞ്ഞ് ഖാര്‍ഗെ
അടുത്തിടെയാണ് ട്വിറ്റർ പേയ്ഡ് വെരിഫിക്കേഷൻ സംവിധാനം നടപ്പാക്കിയത്. എന്നാൽ, പേയ്ഡ് വെരിഫിക്കേഷനിലൂടെ നിരവധി സ്പാം അക്കൗണ്ടുകൾ വെരിഫൈഡ് ആയതോടെ ട്വിറ്റർ ഈ സംവിധാനം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.
Post Your Comments