Latest NewsNewsLife Style

അകാലനരയെ പ്രതിരോധിക്കാൻ ചില വീട്ടുവഴികൾ

സൗന്ദര്യ സംരക്ഷണത്തിന് പ്രധാനപ്പെട്ട വെല്ലുവിളിയാണ് പലപ്പോഴും അകാലനര. അകാലനരയെ പ്രതിരോധിക്കാൻ ചില വീട്ടുവഴികൾ ഉണ്ട്. മുടി കൊഴിച്ചിലിന് ഏറ്റവും നല്ലൊരു ഉപാധിയാണ് ഉള്ളി. ഇതുപയോഗിച്ച് തയ്യാറാക്കാവുന്ന ചില കൂട്ടുകൾ നല്ല മുടി നിങ്ങൾക്ക് നൽകും. വൈറ്റമിൻ സി, മെഗ്‌നീഷ്യം, പൊട്ടാസിയം, ജെർമേനിയം, സൾഫർ എന്നീ പോഷക മൂല്യങ്ങൾ എല്ലാംതന്നെ ഉള്ളിയിൽ അടങ്ങിയിട്ടുണ്ട്. ഉള്ളി നിങ്ങളുടെ മുടിയിലെ അഴുക്കിനെയും നീക്കം ചെയ്യും.

സൾഫർ ധാരാളം അടങ്ങിയ ഉള്ളി എല്ലാ കോശങ്ങളിലും എത്തുന്നു. ഇത് നന്നായി മുടി വളരാൻ സഹായിക്കുന്നു. ഇത് ചർമത്തിനും നഖത്തിനും നല്ലതാണ്. ഉള്ളി തലയോട്ടിലേക്ക് ഇറങ്ങിച്ചെന്ന് പുതിയ മുടി വരാൻ സഹായിക്കും. മുടി കൊഴിച്ചിലിന് കാരണമാകുന്ന ഡി.ടി.എച്ച്. ഹോർമോണിനെ തടഞ്ഞു നിർത്താനും ഉള്ളി സഹായിക്കും.

വെളുത്ത മുടി കറുപ്പിക്കാൻ ഉള്ളി ജ്യൂസ് ഉണ്ടാക്കാം. ഉള്ളിയുടെ തൊലി ചെറുതായി മുറിച്ചെടുത്തത് അര കപ്പ് എടുത്ത് ജ്യൂസാക്കാം. ഇതിൽ കുറച്ച് വെള്ളവും ചേർക്കാം. ഈ ജ്യൂസ് ദിവസവും നിങ്ങളുടെ തലയോട്ടിൽ നന്നായി മസാജ് ചെയ്ത് പിടിപ്പിക്കാം. അര മണിക്കൂറോ ഒരു മണിക്കൂറോ വയ്ക്കുക. എന്നിട്ട്, കഴുകി കളയാം.

അര കപ്പ് ഉള്ളി ജ്യൂസും തേനും ചേർത്ത് മുടിയിൽ തേക്കാം. ദിവസവും ഇത് ചെയ്തു നോക്കിയാൽ, വ്യത്യാസം കാണാം. താരന് അത്യുത്തമ പരിഹാരമാർഗമാണ് ഉള്ളി. കുളിക്കുന്നതിന് മുൻപ് അര മണിക്കൂർ ഉള്ളി ജ്യൂസ് തലയിൽ തേച്ച് പിടിപ്പിക്കാം. എന്നിട്ട് ഷാമ്പൂ ഇട്ട് കഴുകി കളയാം. ഇത് താരനെ നീക്കം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button