ന്യൂഡല്‍ഹി: ഗുജറാത്തില്‍ കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ ജനവിധി പാര്‍ട്ടി വിനയപൂര്‍വം അംഗീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. ജനങ്ങളുടെ അവകാശങ്ങള്‍ക്കും രാജ്യത്തിന്റെ ആദര്‍ശങ്ങള്‍ക്കും വേണ്ടി പോരാടുന്നത് തുടരുമെന്നും രാഹുല്‍ പ്രതികരിച്ചു.
Read Also: പിപിഇ കിറ്റ് അഴിമതി ആരോപണം; ലോകായുക്ത അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
‘ഗുജറാത്തിലെ ജനവിധി ഞങ്ങള്‍ വിനയപൂര്‍വം അംഗീകരിക്കുന്നു. ഞങ്ങള്‍ പുനഃസംഘടിപ്പിക്കുകയും കഠിനാധ്വാനം ചെയ്യുകയും രാജ്യത്തിന്റെ ആദര്‍ശങ്ങള്‍ക്കും സംസ്ഥാനത്തെ ജനങ്ങളുടെ അവകാശങ്ങള്‍ക്കുമായി പോരാടുകയും ചെയ്യും’ – രാഹുല്‍ ട്വീറ്റില്‍ കുറിച്ചു.
അതേസമയം, ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ രാഹുല്‍ നന്ദി അറിയിച്ചു. ‘ഈ നിര്‍ണായക വിജയത്തിന് ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍. നിങ്ങളുടെ കഠിനാധ്വാനവും അര്‍പ്പണബോധവും ഈ വിജയത്തിന് ആശംസകള്‍ അര്‍ഹിക്കുന്നു. പൊതുജനങ്ങള്‍ക്ക് നല്കിയ എല്ലാ വാഗ്ദാനങ്ങളും എത്രയും വേഗം നിറവേറ്റുമെന്ന് ഉറപ്പ് നല്കുന്നു’ – രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
Post Your Comments