ന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗുജറാത്തിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ കോൺഗ്രസിന് പറ്റിയ തെറ്റുകൾ പരിഹരിച്ച് കഠിനാധ്വാനം ചെയ്ത് തിരിച്ചുവരുമെന്നും അദ്ദേഹം പ്രതികരിച്ചു.
രാജ്യത്തിന്റെ ആദർശങ്ങൾക്കായും ജനങ്ങളുടെ അവകാശങ്ങൾക്കായും പോരാടും. ഹിമാചലിൽ മികച്ച വിജയം സമ്മാനിച്ച ജനങ്ങൾക്ക് രാഹുൽഗാന്ധി നന്ദി അറിയിക്കുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനത്തിനും ആത്മാർത്ഥ പ്രവർത്തനത്തിനും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ എല്ലാം നടപ്പിലാക്കുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Post Your Comments