Latest NewsNewsTechnology

‘ഇയർ ഇൻ സെർച്ച് 2022’: ഈ വർഷം ഗൂഗിളിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത സിനിമ ഇതാണ്

ഇത്തവണ ഇന്ത്യയിലെ ട്രെൻഡിംഗ് സെർച്ചിംഗ് വിഷയമായി മാറിയത് ഇന്ത്യൻ പ്രീമിയർ ലീഗാണ്

ഈ വർഷത്തെ ‘ഇയർ ഇൻ സെർച്ച് 2022’ ഫലങ്ങൾ പുറത്തുവിട്ട് പ്രമുഖ ടെക് ഭീമനായ ഗൂഗിൾ. 2022- ൽ ഇന്ത്യക്കാർ  ഗൂഗിളിൽ ഏറ്റവും കൂടുതൽ തവണ സെർച്ച് ചെയ്ത സിനിമ, ഗാനം, ഇവന്റുകൾ, വ്യക്തിത്വങ്ങൾ, ചോദ്യങ്ങൾ എന്നിവയാണ് ഗൂഗിൾ പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമ ബ്രഹ്മാസ്ത്രയാണ്. രൺബീർ കപൂർ- ആലിയ ഭട്ട് തുടങ്ങിയവരാണ് ഈ സിനിമയിലെ അഭിനേതാക്കൾ. തൊട്ടുപിന്നിലായി കെജിഎഫ് 2 സിനിമയും കൂടുതൽ ആളുകൾ തിരഞ്ഞിട്ടുണ്ട്.

ഇത്തവണ ഇന്ത്യയിലെ ട്രെൻഡിംഗ് സെർച്ചിംഗ് വിഷയമായി മാറിയത് ഇന്ത്യൻ പ്രീമിയർ ലീഗാണ്. കൂടാതെ, ടി-20 ലോകകപ്പും ഏഷ്യാ കപ്പും ഗൂഗിൾ സെർച്ച് റിസൾട്ടിൽ മുൻപന്തിയിൽ തന്നെ എത്തിയിട്ടുണ്ട്. അതേസമയം, ഈ വർഷം ലോകത്തെമ്പാടുമുള്ള ആളുകൾ തിരഞ്ഞ ഇന്ത്യൻ ഗാനങ്ങളുടെ പട്ടികയിൽ ആദിത്യ എയുടെ ഇർഡി- പോപ്പ് നമ്പർ ‘ചാന്ദ് ബാലിയാൻ’, തമിഴ് സൂപ്പർ ഹിറ്റ് പുഷ്പ: ദി റൈസ് സിനിമയിലെ ‘ശ്രീവല്ലി’ എന്ന ഗാനവും ഇടം നേടി. ‘കോവിഡ് വാക്സിനേഷൻ നിയർ മി’, ‘സ്വിമ്മിംഗ് പൂൾ നിയർ മി’, ‘വാട്ടർ പാർക്ക് നിയർ മി’ എന്നിവയാണ് ഗൂഗിളിൽ കൂടുതൽ തിരഞ്ഞ ചോദ്യങ്ങൾ.

Also Read: വയനാട് ജില്ലാ റവന്യൂ കലോത്സവത്തിൽ  ഭരതനാട്യത്തിനിടെ വിദ്യാർത്ഥിനിയുടെ കാലിൽ ആണി തറച്ചതായി പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button