KeralaLatest NewsNews

കെ റെയിൽ അടിച്ചേൽപ്പിക്കാമെന്നത് മുഖ്യമന്ത്രിയുടെ മൗഢ്യം: മഞ്ഞക്കുറ്റിയുമായി ഇറങ്ങിയാൽ അവ പിഴുതെറിയുമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കെ റെയിൽ അടിച്ചേൽപ്പിക്കാമെന്നത് മുഖ്യമന്ത്രിയുടെ മൗഢ്യമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ഇനിയും മഞ്ഞക്കുറ്റിയുമായി ഇറങ്ങിയാൽ കോൺഗ്രസ് അവ പിഴുതെറിയുമെന്ന് കെ സുധാകരൻ മുന്നറിയിപ്പ് നൽകി. സിൽവൽ ലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്നും പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ഗുജറാത്തിലെ ജനവിധി അംഗീകരിക്കുന്നു: തെറ്റുകൾ പരിഹരിച്ച് കഠിനാധ്വാനം ചെയ്ത് തിരിച്ചുവരുമെന്ന് രാഹുൽ ഗാന്ധി

കേരള ജനതയ്ക്ക് വേണ്ടാത്തതും പരിസ്ഥിതിക്ക് ദോഷകരവുമായതുമായ കെ.റെയിൽ അടിച്ചേൽപ്പിക്കാമെന്നത് മുഖ്യമന്ത്രിയുടെ മൗഢ്യമാണ്. സർക്കാരിന്റെ അടിത്തറ ഇളക്കുന്ന സമരങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകും. കടംകേറി പെരുകിയ ഖജനാവിൽ നിന്നും കോടികൾ പൊടിച്ച് ആവശ്യമായ പഠനമോ കേന്ദ്രാനുമതിയോ ഇല്ലാതെയാണ് ഈ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോയത്. ജനകീയ പ്രതിഷേധത്തിന് മുന്നിൽ കെ റെയിൽ പദ്ധതിയുമായി ഒരിഞ്ച് മുന്നോട്ട് പോകാനാവില്ലെന്ന തിരിച്ചറിവ് മുഖ്യമന്ത്രിക്കും സർക്കാരിനുമുണ്ട്. അതിനാലാണ് ഭൂമിയേറ്റെടുക്കാൻ നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ പിൻവലിച്ച് പിന്തിരിഞ്ഞോടിയത്. എന്നാൽ ജാള്യത കാരണം തോൽവി പരസ്യമായി സമ്മതിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.

കെ റെയിൽ ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത പദ്ധതിയാണ്. ബൂട്ടും ലാത്തിയും പ്രയോഗിച്ച് ജനത്തിന്റെ നടുവൊടിച്ച് പദ്ധതി നടപ്പാക്കാമെന്ന പിടിവാശി മുഖ്യമന്ത്രി ഉപേക്ഷിക്കണം. സ്വന്തം ഭൂമി സംരക്ഷിക്കാൻ പ്രതിഷേധിച്ച സാധാരണക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാനുള്ള മാന്യത സർക്കാർ കാട്ടണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.

Read Also: ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയില്‍ തുടര്‍ച്ചയായി നാലാം തവണയും ഇടം പിടിച്ച് നിര്‍മലാ സീതാരാമന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button