പാരിപ്പള്ളി: നിർമാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയിൽ നിന്ന മരം മുറിച്ചു കടത്താൻ ശ്രമം നടന്നതായി പരാതി. മുറിച്ചു കൊണ്ടിരുന്ന മരത്തിന്റെ ശാഖകൾ വൈദ്യുതി ലൈനിൽ വീണ് പ്രശ്നമായതോടെയാണ് പ്രശ്നം നാട്ടുകാർ അറിഞ്ഞത്.
Read Also : ‘ഇയർ ഇൻ സെർച്ച് 2022’: ഈ വർഷം ഗൂഗിളിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത സിനിമ ഇതാണ്
ജില്ലാതിർത്തിയായ കടമ്പാട്ടുകോണത്താണ് സംഭവം. വൈദ്യുതി ഓഫീസിൽ അറിയിക്കുകയോ വൈദ്യുതി ഓഫാക്കുകയോ ചെയ്യാതെയായിരുന്നു മരം മുറിയ്ക്കൽ നടന്നത്. മരം വൈദ്യുതി ലൈനിന് മുകളിലൂടെ വീണതിനെ തുടർന്ന് ലൈനുകൾ സ്പാർക്ക് ചെയ്യുകയും വൈദ്യുതി വിതരണം തടസപെടുകയും ചെയ്തു. നാട്ടുകാർ വിവരമന്വേഷിച്ചപ്പോഴാണ് മരം മുറിച്ചു മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ടത്.
മരം മുറിപ്പുകാർ നാട്ടുകാർ കൂടിയപ്പോഴേയ്ക്കും രക്ഷപെട്ടു. ഓഫാക്കാത്ത വൈദ്യുതി ലൈനിന് മുകളിലൂടെ മരം വീണെങ്കിലും അപകടമുണ്ടായില്ല.
Post Your Comments