KeralaLatest NewsNews

വയനാട് ജില്ലാ റവന്യൂ കലോത്സവത്തിൽ  ഭരതനാട്യത്തിനിടെ വിദ്യാർത്ഥിനിയുടെ കാലിൽ ആണി തറച്ചതായി പരാതി

വയനാട്: വയനാട് ജില്ലാ റവന്യൂ കലോത്സവത്തിൽ  ഭരതനാട്യത്തിനിടെ വിദ്യാർത്ഥിനിയുടെ കാലിൽ ആണി തറച്ചതായി പരാതി.

ഹൈസ്കൂൾ വിഭാഗം ഭരതനാട്യ മത്സരത്തിനിടെയാണ് സംഭവം. കണിയാമ്പറ്റ ഗവ എച്ച്.എസ്.എസിലെ എട്ടാം ക്ലാസുകാരിയായ അനന്യ ദിപീഷിന്‍റെ കാലിൽ ആണ് ആണി തറച്ചത്. ആണി തറച്ചതിന് ശേഷവും കുട്ടി ഭരതനാട്യം കളിച്ചു പൂർത്തിയാക്കി. പിന്നീട് പൊലീസ് വാഹനത്തിൽ കുട്ടിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകി.

തന്റെ കാലിൽ തറച്ചത് സ്റ്റേജിലെ ആണിയാണെന്നാണ് കുട്ടിയുടെ ആരോപണം. എന്നാൽ കുട്ടിയുടെ ചമയവുമായി ബന്ധപ്പെട്ട ആണിയാകാം തറച്ചതെന്നും, വേദിയിൽ നിന്ന് ആണി തറിക്കാൻ സാധ്യതയില്ലെന്നുമാണ് സംഘാടകർ പറയുന്നത്.

shortlink

Post Your Comments


Back to top button