ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും ചർമ്മം ഭംഗിയായി നിലനിർത്താനും സഹായിക്കുന്ന ഒന്നാണ് തേൻ. ഒട്ടനവധി ആരോഗ്യഗുണങ്ങൾ തേനിൽ അടങ്ങിയിട്ടുണ്ട്. നിരവധി ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തേൻ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്. തേൻ ഉപയോഗിച്ച് മസാജ് ചെയ്യുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
തേൻ ഉപയോഗിച്ച് മുഖം മസാജ് ചെയ്യുമ്പോൾ ചർമ്മത്തിലെ ഈർപ്പം നിലനിർത്തും. ചുളിവുകൾ അകറ്റാനും മൃതകോശങ്ങൾ ഇല്ലാതാക്കാനും തേൻ സഹായകമാണ്. കൂടാതെ, തേൻ മസാജ് ആഴ്ചയിൽ മൂന്നോ നാലോ തവണ ചെയ്താൽ മുഖത്തെ പാടുകൾ ഇല്ലാതാക്കാൻ കഴിയും.
Also Read: മുട്ട അലര്‍ജിയുള്ളവർക്ക് പ്രോട്ടീന്‍ ലഭിക്കാന്‍ ഈ ഭക്ഷണങ്ങൾ കഴിക്കൂ
മുഖക്കുരുവിനെതിരെ പ്രവർത്തിക്കാനുള്ള പ്രത്യേക കഴിവ് തേനിനുണ്ട്. മുഖക്കുരു ഉള്ള സ്ഥലങ്ങളിൽ തേൻ പുരട്ടുക. 15 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ വച്ചതിനുശേഷം തണുത്ത വെള്ളം കൊണ്ട് മുഖം കഴുകാവുന്നതാണ്. മുഖക്കുരു അകറ്റുന്നതിന് പുറമേ, ബ്ലാക്ക് ഹെഡ്സുകൾ നീക്കം ചെയ്യാനും തേൻ സഹായിക്കും.
Post Your Comments