Latest NewsNewsBusiness

പ്രാഥമിക ഓഹരി വിൽപ്പനയിലേക്കുളള അന്തിമ തയ്യാറെടുപ്പുമായി അബാൻസ് ഹോൾഡിംഗ്സ്

ഐപിഒയിലൂടെ 345.60 കോടി രൂപ സമാഹരിക്കാനാണ് അബാൻസ് ലക്ഷ്യമിടുന്നത്

പ്രാഥമിക ഓഹരി വിൽപ്പനയിലേക്കുള്ള അവസാന ഘട്ട തയ്യാറെടുപ്പുമായി അബാൻസ് ഗ്രൂപ്പിന് കീഴിൽ സാമ്പത്തിക സേവനങ്ങൾ നൽകുന്ന അബാൻസ് ഹോൾഡിംഗ്സ്. ഡിസംബർ 12 മുതലാണ് പ്രാഥമിക ഓഹരി വിൽപ്പന ആരംഭിക്കുക. നാല് ദിവസം നീണ്ടുനിൽക്കുന്ന ഐപിഒ ഡിസംബർ 15ന് അവസാനിക്കുന്നതാണ്. പ്രധാനമായും ഓഫർ ഫോർ സെയിലും ഓഹരികളുടെ വിൽപ്പനയുമാണ് നടത്തുന്നത്.

ഐപിഒയിലൂടെ 345.60 കോടി രൂപ സമാഹരിക്കാനാണ് അബാൻസ് ലക്ഷ്യമിടുന്നത്. ഇതിനായി 38 ലക്ഷം പുതിയ ഓഹരികളും, ഓഫർ ഫോർ സെയിലിലൂടെ 90 ലക്ഷം ഓഹരികളുമാണ് കമ്പനി വിൽക്കാൻ പദ്ധതിയിടുന്നത്. ഐപിഒയിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും കമ്പനിയുടെ മൂലധന ആവശ്യങ്ങൾക്കാണ് വിനിയോഗിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്. റീട്ടെയിൽ നിക്ഷേപകർക്ക് ഏറ്റവും ചുരുങ്ങിയത് 55 ഓഹരികൾ അടങ്ങിയ ഒരു ലോട്ട് മുതൽ ബിഡ് ചെയ്യാൻ സാധിക്കുന്നതാണ്.

Also Read: പല്ലു പുളിപ്പു മാറാൻ ചില ആയുർവേദ വഴികൾ

ഇന്ത്യക്ക് പുറമേ, ഹോങ്കോംഗ്, യുകെ, യുഎഇ, ചൈന, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലും കമ്പനിയുടെ സേവനങ്ങൾ ലഭ്യമാണ്. എൻബിഎഫ്സി, ഗ്ലോബൽ ഇക്വിറ്റി ട്രേഡിംഗ്, കമ്മോഡിറ്റീസ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച്, സ്റ്റോക്ക് ബ്രോക്കിംഗ്, ഡിപ്പോസിറ്ററി സർവീസ്, അസറ്റ് മാനേജ്മെന്റ് തുടങ്ങിയ സേവനങ്ങളാണ് അബാന്‍സ് ഹോൾഡിംഗ്സ് വാഗ്ദാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button