WayanadNattuvarthaLatest NewsKeralaNews

മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട് ഒളവണ്ണ സ്വദേശി മദാരി വീട്ടില്‍ മുഹ്സിന്‍ മദാരി(27) ആണ് അറസ്റ്റിലായത്

വയനാട്: മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. കോഴിക്കോട് ഒളവണ്ണ സ്വദേശി മദാരി വീട്ടില്‍ മുഹ്സിന്‍ മദാരി(27) ആണ് അറസ്റ്റിലായത്. 6.6 ഗ്രാം മെത്താഫിറ്റമനുമായിട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന കേരള ആര്‍.ടി.സി ബസിലെ യാത്രക്കാരനായിരുന്നു ഇയാൾ.

Read Also : മെഡിക്കൽ കോളജ് ഹോസ്‌റ്റൽ പ്രവേശന നിയന്ത്രണം; 9.30നു മുൻപ് വിദ്യാർത്ഥികൾ ഹോസ്റ്റലിലെത്തണം, ഉത്തരവുമായി ആരോഗ്യ വകുപ്പ്

ക്രിസ്മസ്-ന്യൂ ഇയര്‍ സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥരും എക്സൈസ് റേഞ്ച് ഓഫീസ് മാനന്തവാടിയും സംയുക്തമായി തോല്‍പ്പെട്ടിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ബി. ബില്‍ജിത്തിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ ഓഫീസര്‍ സുരേഷ് വെങ്ങാലിക്കുന്നേല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.ആര്‍. വിനോദ്, കെ. മനു, നിക്കോളാസ് ജോസ്, വനിത സിവില്‍ എക്സൈസ് ഓഫീസറായ സല്‍മ കെ. ജോസ്, ഡ്രൈവര്‍ എം.വി. അബ്ദുല്‍ റഹീം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button