Latest NewsIndiaNews

ഭര്‍ത്താവിനെ ഒരു ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി വധിച്ച കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍

ബീമനഹള്ളിയില്‍ അഴുകിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്

ബംഗലൂരു: ഭര്‍ത്താവിനെ ഒരു ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി വധിച്ച കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ക്വട്ടേഷന്‍ ഏറ്റെടുത്ത കൊലയാളിയും അറസ്റ്റിലായി. ബംഗലൂരുവിലാണ് സംഭവം. ശനിയാഴ്ച നന്ദഗുഡിക്ക് സമീപം ബീമനഹള്ളിയില്‍ അഴുകിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Read Also: പെട്രോളടിക്കാന്‍ പണം നല്‍കിയില്ല : യുവാവ് ഹോട്ടല്‍ അടിച്ച് തകര്‍ത്തു

മാലൂര്‍ താലൂക്കിലെ ചാംബെ സ്വദേശിയായ ആനന്ദ എന്ന അനിലയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ച. ഇയാളുടെ ഭാര്യ ചൈത്ര (28), കാമുകന്‍ ചലപതി (35), ക്വട്ടേഷന്‍ കൊലയാളി പൃഥ്വിരാജ് (26) എന്നിവര്‍ അറസ്റ്റിലായി. സംഘത്തിലെ മറ്റൊരംഗം നവീനെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ട്രക്ക് ഡ്രൈവറായ ആനന്ദയും ചൈത്രയും ഏതാനും വര്‍ഷങ്ങള്‍ക്ക് മൂന്‍പ് പ്രണയിച്ച് വിവാഹിതരായവരാണ്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. അയല്‍വാസിയായ ചലപതിയുമായി ഭാര്യ അടുപ്പത്തിലാണെന്ന് അറിഞ്ഞ ആനന്ദ അവര്‍ക്ക് പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നാല് മാസം മുന്‍പ് ചലപതി മോശമായി പെരുമാറിയെന്ന കാണിച്ച് ചൈത്ര മസ്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പോലീസ് ചലപതിയെ വിളിച്ച് താക്കീത് നല്‍കി വിട്ടയച്ചു. ഇതോടെ ഇരുവരും തമ്മില്‍ വൈരാഗ്യത്തിലായെങ്കിലും പിന്നീട് വീണ്ടും അടുത്തു.

ഭാര്യയില്‍ സംശയമുണ്ടായിരുന്ന ആനന്ദ മദ്യപിച്ചെത്തി അവരോട് വഴക്കിടുന്നത് പതിവായിരുന്നു. ഇതോടെ ആനന്ദയെ ഇല്ലാതാക്കി ചലപതിക്കൊപ്പം പോകാന്‍ ചൈത്ര തീരുമാനിക്കുകയും ഇരുവരും ചേര്‍ന്ന് പദ്ധതി തയ്യാറാക്കുകയുമായിരുന്നു.

ഇതിനായി ചൈത്ര തന്റെ സഹോദരന്റെ സുഹൃത്ത് പൃഥ്വിരാജിനെ സമീപിച്ചു. ഒരു ലക്ഷം രൂപയുടെ ക്വട്ടേഷന്‍ ഇവര്‍ പറഞ്ഞുറപ്പിച്ചു. അഡ്വാന്‍സായി 50,000 രൂ നല്‍കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button