ആലുവ: നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടിൽ ലിന്റോയെയാണ് (25) ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായിട്ടാണ് കാപ്പ ചുമത്തി യുവാവിനെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
Read Also : രാജ്യത്ത് മൊബൈൽ ഫോൺ കയറ്റുമതിയിൽ വൻ മുന്നേറ്റം, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദേഹോപദ്രവം, കൊലപാതകശ്രമം, മയക്കുമരുന്ന്, മോഷണം, കാപ്പ ഉത്തരവിന്റെ ലംഘനം തുടങ്ങി എട്ട് കേസുകളിലെ പ്രതിയായ ഇയാളെ 2020-ൽ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.
കാപ്പ ഉത്തരവ് ലംഘിച്ചും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ലിന്റോ കഴിഞ്ഞ ജൂണിൽ കുറുപ്പംപടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന്, കഴിഞ്ഞ സെപ്റ്റംബറിൽ കാപ്പപ്രകാരം അറസ്റ്റ് ചെയ്യുവാൻ ഉത്തരവിട്ടിരുന്നതാണ്. തുടർന്ന്, ഒളിവിൽ പോയ ഇയാളെ കുറുപ്പംപടി ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയാരുന്നു.
Post Your Comments