Latest NewsNewsBusiness

ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് ഫാനുകൾക്ക് ക്വാളിറ്റി പരിശോധന നിർബന്ധമാക്കുന്നു, പുതിയ നീക്കവുമായി കേന്ദ്രം

നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള ക്വാളിറ്റി പരിശോധന ഉടൻ തന്നെ വ്യാപകമാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് ഫാനുകൾക്ക് ക്വാളിറ്റി പരിശോധന കർശനമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര വാണിജ്യ മന്ത്രാലയം ഉടൻ പുറത്തിറക്കും. ക്വാളിറ്റി പരിശോധന ഏർപ്പെടുത്തുന്നതോടെ ചൈനയിൽ നിന്നുളള ഇറക്കുമതിയുടെ തോത് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, ചൈനയുമായുള്ള വ്യാപാരക്കമ്മി ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

കണക്കുകൾ പ്രകാരം, 2021- 22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്കുള്ള സീലിംഗ് ഫാനുകളുടെ ഇറക്കുമതി 132 ശതമാനമാണ് ഉയർന്നത്. ഇതോടെ, ഇറക്കുമതി 6.22 മില്യൺ ഡോളറിലെത്തി. അതിൽ ചൈനയുടെ വിഹിതം 5.99 മില്യൺ ഡോളറാണ്. കൂടാതെ, ഇലക്ട്രിസിറ്റി സ്മാർട്ട് മീറ്ററുകളുടെ ഇറക്കുമതിയിലും വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് 3.1 മില്യൺ ഡോളറിന്റെ സ്മാർട്ട് മീറ്ററുകൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. അതിൽ, 1.32 മില്യൺ ഡോളറും ലഭിച്ചത് ചൈനക്കാണ്.

Also Read: എട്ടാം ക്ലാസുകാരിയെ കാരിയർ ആക്കിയ സംഭവം: അടിയന്തര അന്വേഷണത്തിന് എക്സൈസ് മന്ത്രിയുടെ നിർദേശം

നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള ക്വാളിറ്റി പരിശോധന ഉടൻ തന്നെ വ്യാപകമാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇറക്കുമതിയുടെ തോത് കുറയുന്നതിലൂടെ ആഭ്യന്തര ഉൽപ്പാദകർക്ക് കൂടുതൽ നേട്ടം കൈവരിക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button