ദുബായ്: യുഎഇയുടെ 51-ാമത് ദേശീയ ദിനാഘോഷത്തിനിടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ദുബായ് പോലീസ് പിടിച്ചെടുത്തത് 132 വാഹനങ്ങൾ. വാഹനമോടിച്ചവർക്ക് പോലീസ് പിഴ ചുമത്തുകയും ചെയ്തു. വാഹനങ്ങളുടെ നിറം മാറ്റൽ, പെർമിറ്റില്ലാതെ വാഹനങ്ങളിൽ സ്റ്റിക്കറുകൾ പതിപ്പിക്കൽ, കാറിൽ നിന്ന് മാലിന്യം തള്ളൽ, അശ്രദ്ധമായി വാഹനമോടിച്ച് മറ്റുള്ളവർക്ക് അപകടമുണ്ടാക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്ക് ബ്ലാക്ക് പോയിന്റുകളും ചുമത്തിയിട്ടുണ്ട്.
ട്രാഫിക് നിയമലംഘനങ്ങൾ തടയുന്നതിനായി രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ദുബായ് പോലീസ് ചൂണ്ടിക്കാട്ടി. ബർ ദുബായിൽ 4,697 ഡ്രൈവർമാർക്കാണ് പിഴ ചുമത്തിയത്. 72 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തുവെന്ന് ദുബായ് പോലീസ് വിശദമാക്കി. മൂന്ന് ദിവസമായി നടന്ന ദേശീയ ദിനാഘോഷങ്ങൾക്കിടെയാണ് ഇത്രത്തോളം വാഹനങ്ങൾ പിടിച്ചെടുത്തത്.
Read Also: സിനിമ താരങ്ങൾ പ്രതികരിക്കുമ്പോൾ സൂക്ഷിക്കണം: അടൂർ ഗോപാലകൃഷ്ണൻ
Post Your Comments