ജയ്പൂര്‍ : രാജസ്ഥാനില്‍ മലിനജലം കുടിച്ച് 12 കാരന് ദാരുണാന്ത്യം. 80 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരൗലി ജില്ലയിലാണ് സംഭവം. ദിവസങ്ങളായി മലിന ജലം കുടിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവരികയാണ്.ഷാഗഞ്ച് നിവാസിയായ 12 കാരനായ ദേവ്കുമാറാണ് മരിച്ചത്. ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും കുട്ടി മരിച്ചു.
Read Also: വിവാഹവാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ, ഭാര്യ ഒളിവിൽ
ഡിസംബര്‍ 3 മുതല്‍ ബഡാപദ, കസൈബാഡ, ഷാഗഞ്ച്, ബയാനിയ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള 86 പേരെ ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതായി പ്രിന്‍സിപ്പല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.പുഷ്പേന്ദ്ര ഗുപ്ത പറഞ്ഞു. ആശുപത്രിയിലെ ശിശു വാര്‍ഡില്‍ 48 കുട്ടികളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ 54 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 32 പേര് ചികിത്സയില്‍ തുടരുകയാണ്. 22 കുട്ടികളും ആശുപത്രിയിലുണ്ട്.
Post Your Comments