തൃശൂര്‍: മതം മാറി പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പിലാവ് സ്വദേശി ഗ്രീഷ്മയെയാണ് (25) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് റാഷിദ് മകളെ ഉപദ്രവിക്കാറുണ്ടെന്നാണ് യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചു. ആറ് വര്‍ഷം മുമ്പാണ് റാഷിദ് എന്ന മുസ്ലീം യുവാവിനെ ഗ്രീഷ്മ വിവാഹം കഴിച്ചത്. ഹിന്ദുവായ പെണ്‍കുട്ടി പിന്നീട് മതം മാറി റിന്‍ഷയായി. വീട്ടുകാരെ എതിര്‍ത്തായിരുന്നു റാഷിദുമായുള്ള വിവാഹം.
Read Also:ഗർഭഛിദ്രത്തിൽ അമ്മയുടെ തീരുമാനമാണ് പരമപ്രധാനമെന്ന് ഡൽഹി ഹൈക്കോടതി
ചിറമനേങ്ങാട് കുറഞ്ചിയില്‍ ഞാലില്‍ ചന്ദ്രന്റെ മകളാണ് ഗ്രീഷ്മ. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഗ്രീഷ്മയുടെ വീട്ടുകാര്‍ പറയുന്നത്. റാഷിദ് ഭാര്യയെ മര്‍ദ്ദിക്കാറുണ്ടെന്നും ആരോപണമുണ്ട്. കോഴിക്കടയിലെ ജീവനക്കാരനാണ് ആരോപണ വിധേയനായ ഭര്‍ത്താവ് റാഷിദ്. വീട്ടിലെത്തിയപ്പോഴാണ് ഗ്രീഷ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്ന് റാഷിദ് പറയുന്നു. ചിറമനേങ്ങാട് സ്വദേശിയാണ് ഇയാള്‍. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments