തിരുവനന്തപുരം: മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. എന്നാല്‍, സംസ്ഥാന പരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് മന്ത്രിയുടെ ന്യായം. നിയമസഭയില്‍ സംസാരിക്കവെയാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി ബാലഗോപാല്‍ വ്യക്തമാക്കിയത്.
Read Also:ജമ്മു കശ്മീരിൽ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് സൈന്യം: സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി
‘മുമ്പ് എങ്ങും അനുഭവിക്കാത്ത സാമ്പത്തിക പ്രതിസന്ധി സംസ്ഥാനം അനുഭവിക്കുന്നു എന്നത് വസ്തുതയാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിനു പുറത്തുള്ള കാര്യങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്നത്’, മന്ത്രി ചൂണ്ടിക്കാട്ടി.
‘പ്രകൃതി ദുരന്തങ്ങളും കൊറോണ മഹാമാരിയും കേന്ദ്രസര്‍ക്കാരിന്റെ വികലമായ നയങ്ങളും ചരക്ക് സേവന നികുതി നടപ്പാക്കിയതും സംസ്ഥാനത്തിന്റെ കടമെടുക്കുന്ന പരിധി വെട്ടിക്കുറയ്ക്കുന്നതുമാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിന് വ്യക്തമായ റോഡ്മാപ്പ് തയ്യാറാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്’, കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
Post Your Comments