തീ പൊള്ളലേൽക്കുന്ന കാര്യത്തെ പറ്റി ചിന്തിക്കാൻ പോലും നമുക്ക് സാധിക്കില്ല. വെപ്രാളത്തില്‍ എന്തെങ്കിലുമൊക്കെ ചെയ്ത് കൂട്ടി വേദനയ്ക്ക് ശമനം കണ്ടെത്തുകയാണ് പതിവ്. എന്നാല്‍, തീ പൊള്ളലേറ്റാല്‍ ഉടന്‍ ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം.
പൊള്ളലേറ്റ സ്ഥലം ഉടന്‍ തണുത്ത ടാപ്പ് വെള്ളത്തില്‍ മുക്കുക. ഏകദേശം 10 മിനിറ്റ് അല്ലെങ്കില്‍ വേദന കുറയുന്നതുവരെ ഇത് ചെയ്യുക.
Read Also : മോശമായി സ്പര്‍ശിക്കുന്നത് ഇപ്പോഴും ഒരു പ്രശ്‌നമാണ്, ഒരിക്കൽ എനിക്കും നേരിടേണ്ടിവന്നു: ഐശ്വര്യ ലക്ഷ്മി
പൊള്ളലില്‍ ഒരിക്കലും ഐസ് വെക്കരുത്. അത് ചൂട് പുറത്ത് പോകുന്നത് തടയുകയും പൊള്ളല്‍ കൂടുതല്‍ വഷളാക്കുകയും ചെയ്യും. മോതിരം, വളയം മറ്റ് ഇറുകിയ ഇനങ്ങള്‍ ഉണ്ടെങ്കില്‍ പൊള്ളലേറ്റ പ്രദേശം വീര്‍ക്കുന്നതിനു മുമ്പ് ഇത് നീക്കം ചെയ്യുക. പൊള്ളലില്‍ ടൂത്ത് പേസ്റ്റോ തൈലങ്ങളോ വെണ്ണയോ പ്രയോഗിക്കരുത്. ടൂത്ത് പേസ്റ്റില്‍ തണുത്തതും ഉന്മേഷദായകവുമായ ചില ചേരുവകള്‍ (സോഡിയം ഫ്ലൂറൈഡ്-ബേക്കിംഗ് സോഡ-മെന്തോള്‍) അടങ്ങിയിരിക്കുന്നു എന്ന വിശ്വാസമാണ് ഇതിന് കാരണം. പക്ഷേ ടൂത്ത് പേസ്റ്റുകളില്‍ കാല്‍സ്യം, കുരുമുളക് തുടങ്ങിയ ദോഷകരമായ രാസ വസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇത് അണുബാധക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന്റെ ടിഷ്യുവിനെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
ഒട്ടി പിടിക്കാത്ത അണുവിമുക്തമായ ബാന്റേജ് കൊണ്ട് പൊള്ളല്‍ മൂടുക. ഒട്ടി പിടിക്കുന്ന സാധാരണ പഞ്ഞി ഉപയോഗിക്കരുത്.
കുമിളകള്‍ രൂപം കൊള്ളുന്നുവെങ്കില്‍, ആ സ്ഥലം മൂടി വെച്ചു കൊണ്ട് അവ സ്വയം സുഖപ്പെടാന്‍ അനുവദിക്കുക. ഒരു കാരണവശാലും കുമിളകള്‍ പൊട്ടിക്കരുത്. പുറമെ പുരട്ടുന്ന ആന്റിബയോട്ടിക് ക്രീം — ബാസിട്രാസിന്‍, സില്‍വര്‍ സള്‍ഫഡയാസൈന്‍ എന്നിവ ഉപയോഗിക്കാം. ഹോസ്പിറ്റലില്‍ പൊള്ളല്‍ ഏറ്റവര്‍ക്ക് തേച്ചു പിടിപ്പിച്ചു വെച്ചിരിക്കുന്ന വെളുത്ത ക്രീം സില്‍വര്‍ സള്‍ഫഡയാസൈന്‍ ക്രീം ആണ്, അല്ലാതെ ടൂത്ത് പേസ്റ്റ് അല്ല.
പാരസെറ്റമോള്‍ പോലുള്ള മരുന്നുകള്‍ വേദന ഒഴിവാക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും. സൂര്യ പ്രകാശത്തില്‍ നിന്ന് സംരക്ഷിക്കുന്നത് പാട് കുറയ്ക്കാന്‍ സഹായിക്കും.
Post Your Comments