Latest NewsIndiaNews

നാല് മാസമായി കുളിക്കാത്ത റൂംമേറ്റിനെ കൊണ്ട് പൊറുതി മുട്ടി സുഹൃത്തുക്കള്‍ : വൈറല്‍ കുറിപ്പ്

അവള്‍ എല്ലാ ദിവസവും അതിരാവിലെ രണ്ട് മണിക്കൂര്‍ ഓടാന്‍ പോകാറുണ്ട്, അതിന് ശേഷമുള്ള ദുര്‍ഗന്ധമാണ് സഹിക്കാന്‍ പറ്റാത്തത്, പലപ്പോഴും എനിക്ക് ഓക്കാനം വന്നിട്ടുണ്ട്

 

‘വ്യക്തിശുചിത്വത്തിന്റെ കാര്യത്തില്‍ ഒരു ശ്രദ്ധയുമില്ലാത്ത ഒരു റൂം മേറ്റ് എനിക്കുണ്ട്. ഞങ്ങള്‍ നാല് മാസമായി ഒരുമിച്ച് താമസിക്കുന്നു. എന്നാല്‍ ഇനിയും അവളോടൊപ്പം തുടരാന്‍ എനിക്ക് കഴിയില്ല’, യുവതി കുറിക്കുന്നു.

‘ഈ നാല് മാസത്തിനിടെ ഒരിക്കല്‍ പോലും അവള്‍ കുളിച്ചതായി എനിക്ക് അറിവില്ല. അവള്‍ എല്ലാ ദിവസവും അതിരാവിലെ രണ്ട് മണിക്കൂര്‍ ഓടാന്‍ പോകാറുണ്ട്. അതിന് ശേഷമുള്ള ദുര്‍ഗന്ധമാണ് സഹിക്കാന്‍ പറ്റാത്തത്. പലപ്പോഴും എനിക്ക് ഓക്കാനം വന്നിട്ടുണ്ട്’, യുവതി തുടരുന്നു.

പല ആവര്‍ത്തി പറഞ്ഞിട്ടും റൂം മേറ്റ് കുളിക്കാന്‍ കൂട്ടാക്കാത്തതോടെ, യുവതി വീട്ടുടമയോട് പരാതിപ്പെട്ടു. കുളിക്കാതിരിക്കുന്നത് ഒരു തരത്തില്‍ മലിനീകരണമാണ്. അത് സ്വന്തം ആരോഗ്യം മാത്രമല്ല, മറ്റുള്ളവരുടെ ആരോഗ്യവും അപകടത്തിലാക്കും എന്ന് വീട്ടുടമ ഉപദേശിച്ചിട്ടും അവള്‍ കുളിക്കാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ അറ്റകൈ പ്രയോഗം എന്ന നിലയില്‍ അവളെ പുറത്താക്കാന്‍ തന്നെ വീട്ടുടമ തീരുമാനിച്ചു. മുപ്പത് ദിവസത്തിനുള്ളില്‍ വീടൊഴിഞ്ഞ് പോകണമെന്ന് ഉടമ അവള്‍ക്ക് അന്ത്യശാസനം നല്‍കി.

എല്ലാവരും ചേര്‍ന്ന് തന്നെ വംശീയമായി അധിക്ഷേപിക്കുന്നു എന്ന പ്രചാരണമുയര്‍ത്തിയാണ് അവള്‍ ഞങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, ദുര്‍ഗന്ധം കാരണം അവളോടൊപ്പം നിന്ന ലിബറല്‍ സുഹൃത്തുക്കളും അവളെ കൈയ്യൊഴിഞ്ഞു. ഒടുവില്‍ ഗത്യന്തരമില്ലാതെ അവള്‍ കുളിക്കാന്‍ തയ്യാറായിരിക്കുകയാണെന്നും യുവതി അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button