ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബോളില്‍ ലാറ്റിനമേരിക്കൻ ടീമുകളായ അര്‍ജന്റീനയും ബ്രസീലും ക്വാര്‍ട്ടറിലെത്തിയ ആവേശത്തിലാണ് ആരാധകർ. ക്വാര്‍ട്ടറില്‍ അര്‍ജന്റീന നെതര്‍ലന്‍ഡ്സിനെയും ബ്രസീല്‍ ക്രൊയേഷ്യയെയും നേരിടും. ക്വാര്‍ട്ടറില്‍ ഇരു ടീമുകളും ജയിച്ചാല്‍ ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള ക്ലാസിക് സെമി പോരാട്ടത്തിന് ഖത്തർ സാക്ഷ്യം വഹിക്കും.
അര്‍ജന്റീന-ബ്രസീല്‍ പോരാട്ടത്തിനായി ആരാധകര്‍ കാത്തിരിക്കെ മെസിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബ്രസീല്‍ താരവും മെസിയുടെ സഹതാരവുമായിരുന്ന ഡാനി ആല്‍വെസ്. മെസിയെന്നാല്‍ അര്ജന്റീനയാണെന്നും എല്ലാം അവനിലൂടെയാണ് ചലിക്കുന്നതെന്നും ഡാനി ആല്‍വെസ് പറഞ്ഞു.
‘അവിസ്മരണീയമായ ലോകകപ്പിലൂടെയാണ് മെസി ഇപ്പോള്‍ കടന്നുപോകുന്നത്. ഈ ലോകകപ്പില്‍ എതിരാളികള്‍ നോട്ടമിടേണ്ട കളിക്കാരിലൊരാളാണ് മെസി. ക്വാര്‍ട്ടറിലായാലും സെമിയിലായാലും ഞങ്ങള്‍ക്ക് എതിരാളികളെ തെരഞ്ഞെടുക്കാനാവില്ല. ലഭിച്ച എതിരാളികളോട് മികച്ച പോരാട്ടം കാഴ്ചവെക്കാനെ കഴിയു’.
Read Also:- ചെത്തി ഹാര്‍ബറിന്റെ നിര്‍മാണം ദ്രുതഗതിയില്‍
‘അതുകൊണ്ടുതന്നെ ഇപ്പോള്‍ തന്നെ സെമിയെക്കുറിച്ച് ചിന്തിക്കാന്‍ ഞങ്ങള്‍ക്കാവില്ല. കാരണം, ഞങ്ങള്‍ക്ക് മുമ്പില്‍ ക്വാര്‍ട്ടറെന്ന കടമ്പയുണ്ട്. അതുപോലെ ഇപ്പോള്‍ തന്നെ സെമിയെക്കുറിച്ച് പറയുന്നത് ക്വാര്‍ട്ടറില്‍ ഞങ്ങളുടെ എതിരാളികളായ ക്രോയേഷ്യയോട് അനാദരവ് കാട്ടുന്നതുപോലെയാകും. ക്വാര്‍ട്ടറില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധ. മികച്ച ഒട്ടേറെ കളിക്കാരുള്ള ക്രൊയേഷ്യയില്‍ ഞങ്ങള്‍ക്ക് 110 ശതമാനം ശ്രദ്ധചലുത്തേണ്ടതുണ്ട്’ ആല്‍വെസ് പറഞ്ഞു.
Post Your Comments