അഞ്ചല്‍: കവര്‍ച്ചാ ശ്രമത്തിനിടെ വീട്ടുകാര്‍ കണ്ടുവെന്ന് മനസിലായതോടെ രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍. ചിറയിൻകീഴ് കോളിച്ചിറ പുന്നവിള വീട്ടിൽ ഉത്തമനെ(55) യാണ് അറസ്റ്റ് ചെയ്തത്. കുളത്തുപ്പുഴ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
Read Also : സ്മാർട്ട്ഫോൺ കയറ്റുമതി രംഗത്ത് സാംസംഗിനെ മറികടക്കാനൊരുങ്ങി ആപ്പിൾ, കണക്കുകൾ അറിയാം
നവംബർ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച ഉത്തമന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കുളത്തുപ്പുഴ ചന്ദനക്കാവിലാണ് താമസിച്ചുവന്നിരുന്നത്. ചന്ദനക്കാവ് സ്വദേശിനിയുടെ വീട്ടില്‍ കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്നു. ഇതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഓടുന്നതിനിടയില്‍ വീട്ടമ്മ ഉത്തമനെ തിരിച്ചറിഞ്ഞു. പിന്നീട് കുളത്തുപ്പുഴ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ എസ് അനീഷ് ഗ്രേഡ് എസ്ഐ ഷാനവാസ്, എഎസ്ഐ വിനോദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രതീഷ്, സുജിത്ത് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments