KollamNattuvarthaLatest NewsKeralaNews

ക​വ​ര്‍​ച്ചാ ശ്ര​മം : വീ​ട്ടു​കാ​ര്‍ ക​ണ്ടു​വെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ സ്ഥ​ലം​വി​ട്ട പ്ര​തി പി​ടി​യി​ല്‍

ചി​റ​യി​ൻ​കീ​ഴ് കോ​ളി​ച്ചി​റ പു​ന്ന​വി​ള വീ​ട്ടി​ൽ ഉ​ത്ത​മ​നെ(55) യാ​ണ് അറസ്റ്റ് ചെയ്തത്

അ​ഞ്ച​ല്‍: ക​വ​ര്‍​ച്ചാ ശ്ര​മ​ത്തി​നി​ടെ വീ​ട്ടു​കാ​ര്‍ ക​ണ്ടു​വെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ ര​ക്ഷ​പ്പെ​ട്ട പ്ര​തി അറസ്റ്റില്‍. ചി​റ​യി​ൻ​കീ​ഴ് കോ​ളി​ച്ചി​റ പു​ന്ന​വി​ള വീ​ട്ടി​ൽ ഉ​ത്ത​മ​നെ(55) യാ​ണ് അറസ്റ്റ് ചെയ്തത്. കു​ള​ത്തു​പ്പു​ഴ പൊ​ലീ​സ് ആണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്.

Read Also : സ്മാർട്ട്ഫോൺ കയറ്റുമതി രംഗത്ത് സാംസംഗിനെ മറികടക്കാനൊരുങ്ങി ആപ്പിൾ, കണക്കുകൾ അറിയാം

ന​വം​ബ​ർ 29നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഭാ​ര്യ​യേ​യും മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച ഉ​ത്ത​മ​ന്‍ ക​ഴി​ഞ്ഞ കു​റ​ച്ചു വ​ര്‍​ഷ​ങ്ങ​ളാ​യി കു​ള​ത്തു​പ്പു​ഴ ച​ന്ദ​ന​ക്കാ​വി​ലാ​ണ് താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്. ച​ന്ദ​ന​ക്കാ​വ് സ്വ​ദേ​ശി​നി​യു​ടെ വീ​ട്ടി​ല്‍ ക​വ​ര്‍​ച്ച​ നടത്താനുള്ള ശ്ര​മത്തിനി​ടെ വീട്ടുകാ​ര്‍ ഉ​ണ​ര്‍​ന്നു. ഇ​തോ​ടെ ഇ​യാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഓ​ടു​ന്ന​തി​നി​ട​യി​ല്‍ വീ​ട്ട​മ്മ ഉ​ത്ത​മ​നെ തി​രി​ച്ച​റി​ഞ്ഞു. പി​ന്നീ​ട് കു​ള​ത്തു​പ്പു​ഴ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കുകയായിരുന്നു.

സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ അ​നീ​ഷ്‌ ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ് അ​നീ​ഷ്‌ ഗ്രേ​ഡ് എ​സ്ഐ ഷാ​ന​വാ​സ്, എഎ​സ്ഐ വി​നോ​ദ്, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ര​തീ​ഷ്, സു​ജി​ത്ത് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button