CinemaLatest NewsNews

‘വരാഹ രൂപത്തിന്റെ കാര്യത്തിൽ അവർ പറയുന്ന ആ പാട്ടിനോട് ചിലപ്പോൾ സമാനത തോന്നിയിരിക്കാം: അജനീഷ് ലോകനാഥ്

സംഗീതത്തെക്കുറിച്ച് ഒന്നുമറിയാത്തവർ വരാഹ രൂപത്തെ വിമർശിക്കുന്നുവെന്ന് സംഗീത സംവിധായകൻ അജനീഷ് ലോകനാഥ്. ആളുകൾ എന്ത് പറഞ്ഞാലും പാട്ട് കോപ്പിയല്ലെന്നും, സമാനത സ്വാഭാവികം മാത്രമാണെന്നുമാണ് അജനീഷ് പറയുന്നത്. കഴിഞ്ഞ മാസമാണ് തൈക്കൂടം ബ്രിഡ്ജ് സിനിമയ്‌ക്കും ഹൊംബാലെ ദിലിംസിനെതിരെയും പരാതിയുമായി രംഗത്തെത്തിയത്. തങ്ങളുടെ ‘നവരസം’ എന്ന ഗാനം കോപ്പി അടിച്ചാണ് വരാഹരൂപം ഒരുക്കിയത് എന്നായിരുന്നു ബാൻഡിന്റെ ആരോപണം.

‘തുടക്കത്തിൽ എനിക്ക് വളരെ വിഷമമായിരുന്നു. ഇത്രയധികം വർഷം ജോലി ചെയ്യുകയും, നിരവധി ഹിറ്റുകൾ പ്രേക്ഷകർക്ക് നൽകുകയും ചെയ്തു. അതിനുള്ള അംഗീകാരമായി നിരവധി അവാർഡുകളും ലഭിച്ചു. ശേഷം എനിക്ക് നേരെ വരുന്ന ഇത്തരം ആരോപണങ്ങൾ തളർത്തി. സംഗീതത്തെക്കുറിച്ച് യാതൊന്നും അറിയാതെ ആളുകൾ വിമർശിക്കുന്നു’.

‘വരാഹ രൂപത്തിന്റെ കാര്യത്തിൽ അവർ പറയുന്ന ആ പാട്ടിനോട് ചിലപ്പോൾ സമാനത തോന്നിയിരിക്കാം. എന്നാൽ, അത് കോപ്പിയല്ല എന്ന് എനിക്ക് അറിയാമല്ലോ. ഗോവൻ സംഗീതത്തിന് ശ്രീലങ്കയുടേതുമായി വളരെ സാമ്യമുണ്ട്. അതുകൊണ്ട് തന്നെ ഞാൻ ഒന്നും തെറ്റായി ചെയ്തിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്’.

‘കർണാടക സംഗീതത്തിലെ രാഗത്തെ ആസ്പദമാക്കിയുള്ളതാണ് വരാഹ രൂപം. അവരുടേതുമായി തീർത്തും വ്യത്യസ്തമാണ് എന്റേത്. ഞാനൊരു ശിവ ഭക്തനാണ്, പ്രകൃതി എനിക്കൊപ്പമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു’ അജനീഷ് ലോകനാഥ് പറഞ്ഞു.

Read Also:- നിര്‍ബന്ധിത മതപരിവര്‍ത്തന വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കി ഗുജറാത്ത് സര്‍ക്കാര്‍

അതേസമയം, കാന്താരയിൽ അജനീഷിന്റെ അസോസിയേറ്റ് ആയിരുന്ന ബോബി സി ആർ, വരാഹരൂപത്തെയും നവരസത്തെയും താരതമ്യപ്പെടുത്തി പഠിച്ച രാജ്യത്തെ മ്യൂസിക്കോളജിസ്റ്റുകൾ വരാഹ രൂപം കോപ്പിയല്ലെന്ന് സ്ഥിരീകരിച്ചതായി അവകാശപ്പെടുന്നുണ്ട്. അജനീഷ് രാജ്യത്ത് പ്രശസ്തനായി എന്നും അജനീഷിന്റേത് പോലുള്ള സംഗീതം ആളുകൾ ആവശ്യപ്പെടുന്നതായും ബോബി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button