Latest NewsKeralaNews

കെ ഫോണ്‍ സൗജന്യമായി നല്‍കും, വിശദാംശങ്ങള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കെ ഫോണ്‍ ബിപിഎല്‍ വിഭാഗത്തിന് സൗജന്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷന്‍ വഴി മൂന്ന് ലക്ഷത്തിലധികം വീടുകള്‍ പൂര്‍ത്തിയാക്കിയെന്നും അര്‍ഹതയുള്ള എല്ലാവര്‍ക്കും വീട് നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

Read Also: ‘വിലായത്ത് ബുദ്ധ’യിലെ ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം: ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മാലിന്യമുക്ത പരിപാടികളുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

കൊല്ലം- ചെങ്കോട്ട ദേശീയപാത വികസന നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നതായും ഒന്നിച്ച് നിന്നാല്‍ അസാധ്യമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഒരു നിയോജക മണ്ഡലത്തില്‍ നൂറ് ബിപിഎല്‍ കുടുംബങ്ങള്‍ക്ക് എന്ന തോതിലാണ് കണക്ഷന്‍ നല്‍കുക. ഇതിലൂടെ പതിനായിരം ബിപിഎല്‍ കുടുംബങ്ങള്‍ക്കു കണക്ഷന്‍ ഉറപ്പാക്കും. 30,000 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button