ഗുജറാത്ത്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സമ്മതിദാന അവകാശം വിനിയോഗിച്ചു. രാവിലെ ഒമ്പത് മണി കഴിഞ്ഞപ്പോഴാണ് മോദി സബര്‍മതി മണ്ഡലത്തിലെ റാണിപിലുള്ള നിഷാന്‍ പബ്ലിക് സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയത്.
എല്ലാവരും വോട്ട് ചെയ്യണമെന്ന് വോട്ട് ചെയ്തതിന് ശേഷം പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ജനങ്ങളെ അഭിവാദ്യം ചെയ്ത് അല്‍പ്പ ദൂരം നടന്നാണ് നരേന്ദ്ര മോദി പോളിങ് ബൂത്തിലെത്തിയത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മോദി ഇതേ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.
Post Your Comments