CinemaLatest NewsNews

‘വിലായത്ത് ബുദ്ധ’യിലെ ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം: ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

‘വിലായത്ത് ബുദ്ധ’യിലെ ലൊക്കേഷനില്‍ നിന്ന് മടങ്ങിയ ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം. പൃഥ്വിരാജ് ചിത്രത്തിന്റെ ചിത്രീകരണം മറയൂരില്‍ നടന്നുവരികയായിരുന്നു. ഇവിടെ നിന്ന് തമിഴ് നാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പിന് നേരെ വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

ആനമല കടുവ സങ്കേതത്തിനുള്ളിലെ പൊങ്ങനോട ഭാഗത്ത് വെച്ചാണ് കാട്ടാന ജീപ്പ് കുത്തിമറിച്ച് കൊക്കയിലേക്ക് ഇട്ടത്. കാട്ടാനയുടെ ആക്രമണത്തില്‍ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. റോഡിന്‍റെ നടുവിൽ ആന നിൽക്കുന്നത് കണ്ട് ഡ്രൈവര്‍ വണ്ടി നിര്‍ത്തിയെങ്കിലും ആന പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു.

ആന വരുന്നത് കണ്ട് ജീപ്പിൽ നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ക്ക് കാലിൽ പരിക്കേറ്റിട്ടുണ്ട്. പൃഥ്വിരാജിനെ നായകനാക്കി ജയൻ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്നതായിരുന്ന ചിത്രമായിരുന്നു വിലായത്ത് ബുദ്ധ.

Read Also:- പിന്നോക്ക ഹിന്ദു വിഭാഗത്തിൽ നിന്നും ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്ത യുവാവിന്റെ സംവരണ ഹർജി തള്ളി ഹൈക്കോടതി

ഉർവ്വശി തിയേറ്റേഴ്സിറെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ജി ആര്‍ ഇന്ദുഗോപന്‍, രാജേഷ് പിന്നാടന്‍ എന്നിവര്‍ ചേര്‍ന്നാണ്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഈ ചിത്രം മലയാള സിനിമയിലെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളില്‍ ഒന്നായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button