Latest NewsNewsBusiness

ഡയറക്ടർ ബോർഡിന്റെ പച്ചക്കൊടി, കോടികൾ സമാഹരിക്കാനൊരുങ്ങി ധനലക്ഷ്മി ബാങ്ക്

300 കോടി രൂപ സമാഹരിക്കാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്

ഡയറക്ടർ ബോർഡിന്റെ പച്ചക്കൊടി ലഭിച്ചതോടെ ധനസമാഹരണം നടത്താനൊരുങ്ങി ധനലക്ഷ്മി ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, 300 കോടി രൂപ സമാഹരിക്കാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. നോൺ- കൺവേർട്ടബിൾ ഡിബഞ്ചേഴ്സിലൂടെയാണ് തുക സമാഹരിക്കാൻ സാധിക്കുക. ഇതോടെ, ഒന്നോ രണ്ടോ തവണകളായിട്ടാണ് എൻസിഡി അവതരിപ്പിക്കാൻ സാധ്യത. കോടികൾ സമാഹരിക്കാനുള്ള അനുമതി ലഭിച്ചതോടെ, പുതിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ധനലക്ഷ്മി ബാങ്ക്. കൂടാതെ, ഓഹരി വിപണിയിലും മികച്ച മുന്നേറ്റമാണ് ഇന്ന് ഉണ്ടായത്.

ഇന്ന് എൻഎസ്ഇയിൽ ധനലക്ഷ്മി ബാങ്ക് ഓഹരികൾ 20.10 രൂപയിലെത്തി. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം, കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഓഹരി വില 27 ശതമാനം വരെയും ഉയർന്നിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 16 കോടി രൂപയുടെ അറ്റാദായമാണ് ലഭിച്ചത്. അറ്റപലിശയിൽ 28.44 ശതമാനം വളർച്ചയും ഉണ്ടായിട്ടുണ്ട്.

Also Read: ഡെങ്കി പനി പടരുന്നു, പ്രതിരോധിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button