Latest NewsNewsBusiness

പണം ഈടാക്കുന്ന ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നു, നടപടികൾ കർശനമാക്കി കേന്ദ്രസർക്കാർ

പല സംസ്ഥാനങ്ങളിലും ഭാഗ്യ പരീക്ഷണവുമായി ബന്ധപ്പെട്ടുള്ള ഓൺലൈൻ ഗെയിമുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്

രാജ്യത്ത് പണം ഈടാക്കുന്ന ഓൺലൈൻ ഗെയിമുകൾക്ക് കടിഞ്ഞാൺ ഇടാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, പണം ഈടാക്കുന്ന ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണമേർപ്പെടുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. അതിനാൽ, ഉടൻ തന്നെ ഇത് സംബന്ധിച്ച നയം കേന്ദ്രസർക്കാർ പ്രഖ്യാപിക്കും. പ്രധാനമായും രണ്ട് തരത്തിലുള്ള ഓൺലൈൻ ഗെയിമുകൾക്കാണ് നിയന്ത്രണമേർപ്പെടുത്താൻ പദ്ധതിയിടുന്നത്. വൈദഗ്ധ്യം ഉപയോഗിച്ച് കളിക്കുന്നതും, ഭാഗ്യം പരീക്ഷിക്കുന്നതുമായ ഓൺലൈൻ ഗെയിമുകൾക്കുമാണ് നിയന്ത്രണമേർപ്പെടുത്തുന്നത്.

ആദ്യ ഘട്ടത്തിൽ സ്കിൽ ഗെയിമുകളെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്ന് രജിസ്ട്രേഷനും പരാതി പരിഹാര സെല്ലും അടക്കം ഏർപ്പെടുത്തി നിയന്ത്രിക്കാനായിരുന്നു സർക്കാർ നിയോഗിച്ച സമിതി തീരുമാനിച്ചിരുന്നത്. എന്നാൽ, ഒക്ടോബറിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് എല്ലാ ഓൺലൈൻ ഗെയിമുകൾക്കും നിയന്ത്രണമേർപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read: പ്രമേഹവും കൊളസ്ട്രോളും എന്തിന് ക്യാൻസർ വരെ നിയന്ത്രിക്കും എന്നും രാവിലെ ഇത് കഴിച്ചാൽ

പല സംസ്ഥാനങ്ങളിലും ഭാഗ്യ പരീക്ഷണവുമായി ബന്ധപ്പെട്ടുള്ള ഓൺലൈൻ ഗെയിമുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. യുവാക്കൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളാകുന്നതും, പണം നഷ്ടപ്പെട്ടു കഴിഞ്ഞാൽ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും കണക്കിലെടുത്താണ് കേന്ദ്രസർക്കാറിന്റെ പുതിയ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button