ഇന്ന് പലരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ആവശ്യമായ ഒട്ടനവധി പ്രകൃതിദത്ത ഒറ്റമൂലികൾ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ, മുടിയുടെ വളർച്ചയെ സഹായിക്കുന്ന ചേരുവയാണ് തൈര്. ഇവയിൽ അടങ്ങിയിരിക്കുന്ന ബയോട്ടിൻ, സിങ്ക് എന്നിവ മുടി വളർച്ച ശക്തിപ്പെടുത്താൻ സഹായിക്കും. തൈര് ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന രണ്ട് ഹെയർ പാക്കുകളെ കുറിച്ച് പരിചയപ്പെടാം.
മുടി വളർച്ചയ്ക്ക് സഹായിക്കുന്ന രണ്ട് ചേരുവകളാണ് തൈരും പഴവും. നന്നായി പഴുത്ത പഴം എടുത്തതിനുശേഷം അവ ഉടച്ചെടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ തൈര്, അൽപം തേൻ എന്നിവ മിക്സ് ചെയ്ത് തലയിൽ തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.
അടുത്തതാണ് മുട്ടയും തൈരും ചേർത്തുള്ള ഹെയർ പാക്ക്. ഒരു മുട്ട എടുത്തതിനുശേഷം നന്നായി ഉടച്ചെടുക്കുക. അതിലേക്ക്, മൂന്ന് ടീസ്പൂൺ തൈര് ചേർത്ത് വീണ്ടും മിക്സ് ചെയ്തതിനുശേഷം തലയിൽ പുരട്ടാവുന്നതാണ്. 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ഈ ഹെയർ പാക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിക്കുന്നത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കും.
Post Your Comments