Latest NewsNewsBusiness

ബറോഡ ബിഎൻപി പാരിബാസ് മൾട്ടി അസറ്റ് ഫണ്ട്: ന്യൂ ഫണ്ട് ഓഫർ ആരംഭിച്ചു

. പ്രധാനമായും ദീർഘകാല മൂലധന നേട്ടം ലക്ഷ്യമിട്ടാണ് പ്രവർത്തനം

ഓഹരി, കടപത്രം, സ്വർണം എന്നിവയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത. റിപ്പോർട്ടുകൾ പ്രകാരം, ബറോഡ ബിഎൻപി പാരിബാസ് മൾട്ടി അസറ്റ് ഫണ്ടിന്റെ ന്യൂ ഫണ്ട് ഓഫറാണ് ആരംഭിച്ചിരിക്കുന്നത്. നിക്ഷേപകർക്ക് ഡിസംബർ 12 വരെയാണ് എൻഎഫ്ഒ നിക്ഷേപങ്ങൾ നടത്താനുള്ള അവസരം ലഭിക്കുന്നത്. പ്രധാനമായും ദീർഘകാല മൂലധന നേട്ടം ലക്ഷ്യമിട്ടാണ് പ്രവർത്തനം.

ദീർഘ കാലത്തേക്കുള്ള മൂലധനം ലക്ഷ്യമിടുന്നതിനാൽ, 65 ശതമാനം മുതൽ 80 ശതമാനം വരെയുള്ള നിക്ഷേപം ഓഹരികളിലായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഗോൾഡ് ഇടിഎഫ്, കടപ്പത്രം എന്നിവയിലേക്കായി 10 ശതമാനം മുതൽ 25 ശതമാനം വരെയാണ് വകയിരുത്തുന്നത്. ഇത്തവണ വ്യത്യസ്ഥ ആസ്തികളിൽ വകയിരുത്തുന്നതിനാൽ, പ്രധാനമായും വൈവിധ്യവൽക്കരണത്തിന് വേണ്ടിയാണ് ഫണ്ടിലെ നിക്ഷേപം വിനിയോഗിക്കുക. ഏറ്റവും ചുരുങ്ങിയത് 5,000 രൂപയാണ് നിക്ഷേപം. ജിതേന്ദ്ര ശ്രീറാം, വിക്രം പംനാനി എന്നിവരെയാണ് ഫണ്ട് മാനേജർമാരായി നിയമിച്ചിരിക്കുന്നത്.

Also Read: മദ്യലഹരിയിൽ റെയിൽപാളത്തിലിരുന്നു, യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ : സുഹൃത്തിന് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button