രാജ്യത്ത് ടെക്നോളജി ഡെവലപ്മെന്റ് സെന്ററുകൾ സ്ഥാപിക്കാനൊരുങ്ങി പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, രണ്ട് ടെക്നോളജി സെന്ററുകളാണ് സ്ഥാപിക്കുക. ഇവയിൽ ഒരു സെന്റർ കാക്കനാട് ഇൻഫോപാർക്കിലോ, സമീപത്തോ ആറ് മാസത്തിനുള്ളിൽ സ്ഥാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൊച്ചിയിൽ തുടങ്ങുന്ന ടെക് കേന്ദ്രത്തിലേക്കുള്ള നിയമനടപടികൾ അന്തിമഘട്ടത്തിലാണ്.
സോഫ്റ്റ്വെയർ എൻജിനീയർമാർ, ആപ്പ് ഡെവലപ്പർമാർ, സൈബർ സെക്യൂരിറ്റി ടെസ്റ്റിംഗ് വിദഗ്ധർ എന്നീ വിഭാഗങ്ങളിലേക്കുള്ള നിയമനങ്ങളാണ് കൊച്ചിയിൽ ഉണ്ടാവുക. ടെക് സെന്ററുകൾ സ്ഥാപിക്കുന്നതോടെ, ഉപഭോക്തൃ സേവനങ്ങൾ കൂടുതൽ ജനപ്രിയമാക്കാൻ കഴിയുമെന്നാണ് എയർ ഇന്ത്യയുടെ വിലയിരുത്തൽ.
കൊച്ചിക്ക് പുറമേ, ഡൽഹിക്ക് സമീപമുളള ഗുരുഗ്രാമിലാണ് എയർ ഇന്ത്യയുടെ ആദ്യ ടെക്നോളജി സെന്റർ ആരംഭിക്കുക. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര തുടങ്ങിയവയുടെ സംയോജനം എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് ടെക്നോളജി സെന്ററുകൾക്ക് തുടക്കമിടുന്നത്.
Post Your Comments