![](/wp-content/uploads/2022/10/police-2.jpg)
കൊച്ചി: കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവതിക്ക് വെട്ടേറ്റ സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് പൊലീസ്.
ബംഗാൾ സ്വദേശിനി സന്ധ്യക്കാണ് ഇന്നലെ നടു റോഡിൽ വെട്ടേറ്റത്. മുൻ കാമുകൻ ഫറൂഖ് ആയിരുന്നു യുവതിയെ വെട്ടിയത്. ഫറൂഖ് ഉത്തരേന്ത്യൻ സ്വദേശിയാണ്.
ആക്രമണത്തിനുശേഷം പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. കൈക്കും പുറത്തും വെട്ടേറ്റ യുവതി ചികിത്സയിൽ തുടരുകയാണ്.
Post Your Comments